ADVERTISEMENT

ബിസ് ഹബ് ഐ-സീരീസ് മൾട്ടി ഫങ്ഷണൽ പ്രിന്ററുകൾ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കോണിക മിനോള്‍ട്ട.  കൊച്ചിയില്‍ നടന്ന വാര്‍ഷിക സ്ട്രാറ്റജിക് പാര്‍ട്ണര്‍ കോണ്‍ഫറന്‍സിലാണ് കോണിക മിനോള്‍ട്ട ബിസ് ഹബ് സീരീസിന്റെ പിന്‍ഗാമികളായി 15 പുതിയ പ്രൊഡക്ടുകള്‍ പ്രഖ്യാപിച്ചത്  ഇന്റലിജന്റ് സുരക്ഷാ സംവിധാനങ്ങളോടൊപ്പം ഉല്‍പ്പാദനക്ഷമതയും ഉപയോക്തൃ അനുഭവവും വര്‍ദ്ധിപ്പിക്കാനായി ക്ലൗഡ് അധിഷ്ഠിതവും സുസ്ഥിരമായ ഡിസൈനിലുമാണ് ഈ സീരീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

കാര്യക്ഷമതയും വര്‍ക്ക്ഫ്‌ലോ ഓട്ടോമേഷനും കൂടുതല്‍ മെച്ചപ്പെടുമെന്നാണ് കോണിക മിനോള്‍ട്ട ബിസിനസ്സ് സൊല്യൂഷന്‍സിന്റെ അവകാശവാദം. ജോലിസ്ഥലങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പാരിസ്ഥിതിക സൗഹൃദവും ഉല്‍പ്പാദനക്ഷമവുമായ രീതിയിലാണ് പുതിയ എംഎഫ്പികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

konica-minolta1 - 1

ഈ പുതിയ സീരീസില്‍ ഏഴ് എ3, എട്ട് എ4 കളര്‍ മോഡലുകളും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡലും ഉള്‍പ്പെടുന്നു. ഓഫീസ് ആവശ്യങ്ങള്‍ക്കും പ്രിന്റിങ്ങിനും വേണ്ടി രൂപകല്‍പ്പന ചെയ്ത ഈ പ്രിന്ററുകള്‍ 15 വ്യത്യസ്ത മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com