ADVERTISEMENT

ഈ വർഷത്തെ മീഡിയം ബജറ്റിൽ പുറത്തിറങ്ങിയ മികച്ചൊരു പ്രീമിയം ഫോണായിരുന്നു വൺപ്ലസിന്റെ 12 ആർ. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റും 5500 എംഎഎച്ച് ബാറ്ററിയും 50 എംപി ക്യാമറയുമായി ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോൾ വൺപ്ലസ് 12 ആർന്റെ 8ജിബി/128ജിബി വേരിയന്റിന് 39,999 രൂപയും 12ജിബി/256ജിബി മോഡലിന് 45,999 രൂപയുമാണ് വില.

120 ഹെർട്സ് പ്രൊഫഷണൽ എക്സ്ട്രീം ഡൈനാമിക് റേഞ്ച് ഡിസ്പ്ലേയായിരുന്നു ഫോണിനുള്ളത്. കൂൾ ബ്ലൂ, അയൺ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ വരുന്നത്. ഈ സ്മാർട്ഫോൺ നിലവിൽ‍ ഫ്ലിപ്കാർട്ടിൽ കിഴിവോടെ ലഭ്യമാണ്. ഇതൊരു കിഴിവാണെന്നും സ്ഥിരമായ വിലക്കുറവല്ലെന്നും ശ്രദ്ധിക്കുക. 

OnePlus 12R 8GB റാമും 128GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 39,999 രൂപയാണ് വില. ഫ്ലിപ്കാർട്ടിൽ 6 ശതമാനം കിഴിവിന് ശേഷം ഇത് നിലവിൽ 37,204 രൂപയ്ക്ക് ലഭ്യമാണ്. ക്യാഷ്ബാക്ക് അല്ലെങ്കിൽ കൂപ്പൺ ആയി 495 രൂപയുടെ അധിക കിഴിവ് ഉണ്ട്(വ്യത്യാസം വരാം).

OnePlus 12Rന്റെ 16GB + 256GB വേരിയന്റിന് 7 ശതമാനം  കിഴിവ് ലഭിക്കുന്നു, ഇത് വില 45,999 രൂപയിൽ നിന്ന് 42,540 രൂപയായി കുറച്ചു.  എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1000 രൂപ വരെ 10 ശതമാനം അധിക കിഴിവ് ലഭിക്കും.ക്യാഷ്ബാക്ക് അല്ലെങ്കിൽ കൂപ്പൺ ആയി 760 രൂപയുടെ അധിക കിഴിവ് ഉണ്ട്

oneplus - 1
  • Display
    6.7 ഇഞ്ച് അമോലെഡ് എൽടിപിഒ
  • Processer
    ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2
  • camera
    50എംപി സോണി IMX890 main sensor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com