ADVERTISEMENT

ഐക്യൂ ഇസഡ് 6 ലൈറ്റ് ( iQOO Z6 Lite) ഇന്ത്യയിലെത്തി. 15,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 5ജി ഹാൻഡ്സെറ്റാണിത്. ക്വാല്‍കോമിന്റെ പുതിയ സ്നാപ്ഡ്രാഗൺ 4 ജെൻ 1 ആണ് പ്രോസസർ. എസ്ബിഐ ബാങ്ക് കാർഡ് ഉണ്ടെങ്കിൽ 12,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാവുന്ന 5ജി സ്മാർട്ട്ഫോണാണിത്.

 

ഐക്യൂ ഇസഡ് 6 ലൈറ്റ്-ന്റെ 4ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന്റെ വില 13,999 രൂപയാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,499 രൂപയും വില നൽകണം. സ്റ്റെല്ലാർ ഗ്രീൻ, മിസ്റ്റിക് നൈറ്റ് നിറങ്ങളിലായിരിക്കും ഇത് ലഭ്യമാകുക. ലോഞ്ചിന്റെ ഭാഗമായി, ഐക്യൂ ഇസഡ് 6 ലൈറ്റ് 11,499 രൂപയ്ക്ക് വാങ്ങാം. ഇത് പരിമിതകാല ഓഫറാണ്. എസ്ബിഐ ബാങ്ക് കാർഡുകൾക്ക് മാത്രമാണ് കിഴിവ് ഓഫർ ലഭ്യമാകുക. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയാണ് വില. സെപ്റ്റംബർ 14ന് ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന.

 

ഐക്യൂ ഇസഡ് 6 ലൈറ്റിന് രണ്ട് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപകരണത്തിന്റെ ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 8 ജിബി വരെ റാം വർധിപ്പിക്കാനും കഴിയും.

 

എഫ്എച്ച്ഡി+ റെസലൂഷനിൽ പ്രവർത്തിക്കുന്ന 6.58 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. 120Hz ആണ് റിഫ്രഷ് റേറ്റ്. 50 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉൾപ്പെടെ പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ്. മുൻവശത്ത് 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 18W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: iQOO Z6 Lite launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com