ADVERTISEMENT

മൂന്നു ദിവസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററി അടക്കം നിരവധി സവിശേഷതകളുമായി നോക്കിയ ജി സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ നോക്കിയ ജി11 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നു വര്‍ഷത്തേക്കുള്ള പ്രതിമാസ സെക്യൂരിറ്റി അപ്ഡേറ്റുകള്‍, ആന്‍ഡ്രോയ്ഡിന്‍റെ രണ്ടു പതിപ്പുകള്‍ തുടങ്ങിയവ ഇതിന്‍റെ സവിശേതകളാണ്. 

 

ഏറ്റവും ആവശ്യമുള്ളപ്പോൾ സൂപ്പർ ബാറ്ററി സേവർ വഴി അധിക മണിക്കൂറുകൾ കൂടി ലഭ്യമാക്കുവാൻ പോളികാർബണേറ്റ് ബോഡിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ പിന്തുണയോട് കൂടിയ 50 എംപി ക്യാമറ, 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ സ്വീറ്റ് സ്‌പോട്ട് എന്നിവയും മറ്റു പ്രത്യേകതകളിലുൾപ്പെടുന്നു.

 

കൂടുതല്‍ സുരക്ഷാ അപ്ഡേറ്റുകള്‍ വഴി നോക്കിയ ജി 11 പ്ലസ് നിങ്ങളുടെ വിവരങ്ങളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സുരക്ഷിതമായിരിക്കാന്‍ സഹായിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ എംഇഎന്‍എ വൈസ് പ്രസിഡന്‍റ് സാന്മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

 

ലേക്ക് ബ്ലൂ, ചാര്‍കോള്‍ ഗ്രേ നിറങ്ങളിലെത്തുന്ന നോക്കിയ ജി11 പ്ലസിന്റെ പ്രാരംഭ വില 12,499 രൂപയാണ്. റീട്ടെയില്‍ ഷോപ്പുകള്‍, നോക്കിയ ഡോട്ട് കോം, മുൻനിര ഇ കോമേഴ്സ് സൈറ്റുകള്‍ തുടങ്ങിയവയില്‍ നിന്നും ഫോൺ വാങ്ങാം. വർഷങ്ങളുടെ ഉപയോഗത്തിന് ശേഷം റീസൈക്ലിങ് സംരംഭം ഉപയോഗിച്ച് സുരക്ഷിതമായി നീക്കം ചെയ്യുവാനുള്ള സൗകര്യവും ഈ ഫോണിനുണ്ട്. നോക്കിയ ടി10 3 ജിബിറാം, 32 ജിബി സ്റ്റോറേജ് വേരിയന്റ് 12,799 രൂപയ്ക്കും നോക്കിയ ടി10 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് 13,999 രൂപയ്ക്കും ഒക്ടോബര്‍ 15 മുതല്‍ ലഭ്യമാകും.

 

English Summary: Nokia G11 Plus launched in India, in line with HMD Global’s commitment to longevity and dependability

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com