ADVERTISEMENT

മെസേജ് കണ്ടാലും റിപ്ലേ തരില്ലല്ലേ എന്ന ഇൻസ്റ്റഗ്രാം കൂട്ടുകാരുടെ പരാതി ഇനി ഉണ്ടാവില്ല. വാട്സആപ്പിലേതു പോലെ റീഡ് റെസീപ്റ്റ് ഓഫാക്കാൻ ഇൻസ്റ്റാഗ്രാമും പുതിയ അപ്ഡേറ്റിൽ അനുവദിക്കുന്നു. മെറ്റാ മേധാവി മാർക് സുക്കർബർഗാണ് ഈ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.  ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസാരി  വരാനിരിക്കുന്ന ടോഗിളിന്റെ സ്ക്രീൻ ഷോട്ടും പങ്കിട്ടു.

സ്വകാര്യതയും സുരക്ഷയും വിഭാഗത്തിലാണ് ആദം മൊസാരി പങ്കിട്ട സ്ക്രീൻ ഷോട് പരിശോധിക്കുമ്പോൾ ഈ സംവിധാനം വന്നിരിക്കുന്നതെന്നു കാണാം. വാട്സാപ്പിൽ നിലവിൽ സമാനമായ നിയന്ത്രണം ലഭ്യമാണ്. പക്ഷേ എന്നു മുതലായിരിക്കും ഈ ഫീച്ചർ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാകുകയെന്നു പോസ്റ്റിൽ പറഞ്ഞിട്ടില്ലെങ്കിലും അടുത്ത അപ്ഡേറ്റിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം നിലവിൽ ഫെയ്സ്ബുക് മെസഞ്ചറിലും ഈ സംവിധാനം ഇല്ല. ഇൻസ്റ്റാഗ്രാമിനു പുറമെ ഈ പ്ലാറ്റ്ഫോമിലേക്കും റീഡ് റെസീപ്റ്റ് കൺട്രോൾ സംവിധാനം എത്തിയേക്കാം എന്നു അഭ്യൂഹങ്ങളുണ്ട്.

English Summary:

Instagram will soon allow users to disable read receipts in DMs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com