ADVERTISEMENT

സമൂഹമാധ്യമങ്ങളും സൈബർ ലോകവും ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഏറ്റവും വലിയ മാർഗമാണ്. ഇതാ ഇത്തരത്തിൽ ജപമാലയും കീബോർഡും ആത്മീയ പ്രചരണത്തിൽ സംയോജിപ്പിച്ച ഒരു കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു. ഈ പദവിയിലേക്കെത്തുന്ന ആദ്യത്തെ മില്ലെനിയൻ ആയിരിക്കും കാർലോ അക്യുട്ടിസ്. 2006-ൽ, പതിനഞ്ചാം വയസ്സിൽ രക്താർബുദം ബാധിച്ച് മരിച്ച കാർലോ അക്യുട്ടിസ് അനൗപചാരികമായി "ദൈവത്തിന്റെ ഇൻഫ്ളുവൻസർ" എന്നാണ് അറിയപ്പെട്ടിരുന്നത്.

ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിനു തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.

വിശുദ്ധ പദവിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി 2020-ൽ കാർലോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ചു, പാൻക്രിയാസിനെ ബാധിക്കുന്നരോഗമുള്ള ഒരു ബ്രസീലിയൻ കുട്ടിയെ സുഖപ്പെടുത്തിയ ആദ്യത്തെ അദ്ഭുതത്തിനു ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്. 

കാർലോയുടെ മധ്യസ്ഥതയിൽ കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി, ഫ്ലോറൻസിൽ വിദ്യാർഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെത്തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്കു ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപ്പാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിച്ചു.

സുവിശേഷത്തിനായി വെബ്സൈറ്റ്

പരസ്പര പൂരകങ്ങളായ വിശ്വാസവും സൈബർ ലോകവും സമർഥമായി സംയോജിപ്പിച്ച് വിശ്വാസ പ്രചാരണത്തിൽ പുതിയ പാത തുറന്നെന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടും സാക്ഷ്യം വഹിച്ച എല്ലാ അത്ഭുതങ്ങളും രേഖപ്പെടുത്തുന്ന ഒരു പ്ലാറ്റ്‌ഫോമായിരുന്നു അക്യുട്ടിസ് നിർമിച്ച പ്രമുഖ വെബ്‌സൈറ്റുകളിൽ ഒന്ന്. വെബ്‌സൈറ്റ് ഇപ്പോൾ ഒൻപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ഇറ്റലിയിലെ അസീസിയിൽ കാർലോ അക്യൂട്ട്സിന്റെ ശവകുടീരം പൊതു ആരാധനയ്‌ക്കായി തുറന്നു നൽകിയിട്ടുണ്ട്. ജീൻസും ടെന്നീസ് ഷൂസും ധരിച്ച് കിടക്കുന്ന അദ്ദേഹത്തെ വ്യൂവിറങ് ഗ്ലാസിലൂടെ വീണ്ടും കാണാൻ കഴിയും. 2023 ഓഗസ്റ്റിൽ പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ലോക യുവജന ദിനാഘോഷത്തിൻ്റെ രക്ഷാധികാരികളിൽ ഒരാളായും  കാർലോ അക്യുട്ടിസിനെ പ്രഖ്യാപിച്ചിരുന്നു. ഫുട്‌ബോളിനെ സ്‌നേഹിക്കുകയും പോക്കിമോൻ കാണുകയും പ്ലേസ്റ്റേഷൻ കളിക്കുകയും ചെയ്ത വിശുദ്ധനെ മില്ലെനിയൽസിനു കൂടുതൽ അടുപ്പമുണ്ടായേക്കും. വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ തീയതി വത്തിക്കാൻ പ്രഖ്യാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com