ADVERTISEMENT

എഐ വെര്‍ച്വല്‍ അസിസ്റ്റന്റുകളുമായുള്ള സൗഹൃദം  ദൃഢമാക്കുകയാണ് ലോകമെമ്പാടുമുളള ഉപയോക്താക്കള്‍. അപ്പോഴും ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിരി ഒരു പരിധിക്കപ്പുറത്തുള്ള മികവൊന്നും പുലര്‍ത്താതെ ചടഞ്ഞിരിപ്പാണ് എന്നാണ് പൊതുവെ സംസാരം. എന്നാല്‍, ഐഓഎസ് 18ല്‍ സിരിയെക്കുറിച്ചുള്ള ഈ ധാരണ അങ്ങു മാറ്റിയെഴുതാനുള്ള പുറപ്പാടിലാണത്രെ ആപ്പിള്‍

ഷിക്കാഗോയിൽ നിന്നുള്ള ആപ്പിൾ റീട്ടെയ്ൽ സ്റ്റോറിന്റെ ദൃശ്യം. (Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP)
ഷിക്കാഗോയിൽ നിന്നുള്ള ആപ്പിൾ റീട്ടെയ്ൽ സ്റ്റോറിന്റെ ദൃശ്യം. (Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP)

എന്താണ് ക്യാച് അപ്?

കമ്പനി ഇപ്പോള്‍ ഗ്രേമാറ്റര്‍ (Greymatter) എന്നൊരു പ്രൊജക്ടിന്റെ പണിപ്പുരയിലാണെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍. ഈ പ്രൊജക്ട് ആണ് ഐഓഎസ് 18ല്‍ എത്താന്‍ പോകുന്ന എഐ ഫീച്ചറുകള്‍ ഒരുക്കുന്നത്. ഇതില്‍ ഏറ്റവു പ്രധാനപ്പെട്ടതാണത്രെ സിരിക്ക് കൂടുതല്‍ ശേഷികള്‍ നല്‍കുക എന്നത്. സിരിക്കായി ഇപ്പോള്‍ വികസിപ്പിച്ചുവരുന്ന ഫീച്ചറുകളിലൊന്നാണ് ക്യാച് അപ്. ഉറങ്ങുന്ന സമയത്തോ, ഓഫിസ് ടൈമിലോ ഒക്കെ വരുന്ന നോട്ടിഫിക്കേഷനുകള്‍ സ്‌ക്രോള്‍ ചെയ്തു നോക്കുന്നതിനു പകരം അവയെക്കുറിച്ചൊരു സംക്ഷിപ്ത വിവരണം നല്‍കാന്‍ സിരിയെ പ്രാപ്തമാക്കാനുള്ള ശ്രമമാണിത്. 

മീഡിയടെക് ഡിമെന്‍സിറ്റി 7300, 730എക്‌സ് പ്രൊസസറുകള്‍ പരിചയപ്പെടുത്തി

തയ്‌വനീസ് പ്രൊസസര്‍ നിര്‍മ്മാണ കമ്പനിയായ മീഡിയടെക് തങ്ങളുടെ പുതിയ പ്രൊസസറുകള്‍ പരിചയപ്പെടുത്തി. മധ്യനിര ഫോണുകള്‍ക്കായി 4എന്‍എം പ്രൊസസില്‍ പരുവപ്പെടുത്തിയ ഇവയ്ക്ക് എഐ ശേഷികള്‍ അടക്കം ഉണ്ട്. 200എംപി ക്യാമറകള്‍ വരെ സപ്പോര്‍ട്ട് ചെയ്യും. 

ടെലഗ്രാമില്‍ മൈക്രോസോഫ്റ്റ് കോപൈലറ്റ്

ഏറെ പ്രചാരമുള്ള സന്ദേശക്കൈമാറ്റ ആപ്പായ ടെലഗ്രാമിലേക്ക് എഐ ചാറ്റ്‌ബോട്ട് താമസിയാതെ എത്തും. തങ്ങളുടെ എതിരാളിയായ വാട്‌സാപ്പില്‍ മെറ്റാ എഐ എത്തിയതോടെയാണ് മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് ചാറ്റ്‌ബോട്ടിന് ടെലഗ്രമില്‍ ഇടമൊരുക്കിയിരിക്കുന്നത്. ഇത് പരീക്ഷണ ഘട്ടത്തിലാണ്. 

എങ്ങനെ ഉപയോഗിക്കാം

ആദ്യം വണ്ടത് ഒരു കോപൈലറ്റ് അക്കൗണ്ട് ആണ്. ചിലര്‍ക്ക് ഇപ്പോള്‍ തന്നെ ഇത് പരീക്ഷിച്ചു നോക്കാനുള്ള അവസരവും നല്‍കുന്നുണ്ട്. പേജില്‍ മുകളില്‍ തന്നെയുള്ള ട്രൈ നൗ ക്ലിക് ചെയ്യുക. അതല്ലെങ്കില്‍ ഔദ്യോഗിക ടെലഗ്രാം ആപ്പിനുള്ളില്‍ ''@CopilotOfficialBot''  എന്നു സേര്‍ച്ച് ചെയ്യുക. അതിനു ശേഷം മറ്റൊരാളോട് എന്നവണ്ണം കോപൈലറ്റുമായി സംഭാഷണം നടത്താനാകും. എന്നാല്‍, പരീക്ഷണഘട്ടമായതിനാല്‍ ഇടപെടലുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരികയാണ് എന്ന് ദി വേര്‍ജ്. 

Image Credit:X/CollinRugg
Image Credit:X/CollinRugg

ട്രംപ് ടിക്‌ടോക്കില്‍; ഒറ്റയടിക്ക് 30 ലക്ഷം ഫോളോവര്‍മാര്‍

വിവാദ ചൈനീസ് ആപ്പായ ടിക്‌ടോക്കില്‍ കഴിഞ്ഞ ശനിയാഴ്ച അക്കൗണ്ട് എടുത്തിരിക്കുകയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹത്തിന് അതിശീഘ്രം 340,000ലേറെ ഫോളോവര്‍മാരെയും ലഭിച്ചു എന്ന് റോയിട്ടേഴ്‌സ്. ചെറുപ്പക്കാരായ വോട്ടര്‍മാരില്‍ തനിക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കുമോ എന്നറിയാനുള്ള ഭാഗമാണത്രെ ട്രംപിന്റെ ഈ പരീക്ഷണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com