ADVERTISEMENT

ഐപാഡുകളും എയർപോഡുകളും ഇന്ത്യയിൽ നിർമിക്കാൻ ആപ്പിൾ പദ്ധതി, 2017 മുതൽ ഇന്ത്യയിൽ ഐഫോണുകൾ ആപ്പിൾ‍ അസംബിൾ ചെയ്യുന്നുണ്ട്, അടുത്ത കുറച്ച് വർഷത്തിനുള്ളിൽ രാജ്യത്തെ മൊത്തം ഐഫോണുകളുടെ നാലിലൊന്നും നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയും ഉൽപ്പാദന ശേഷി വർധിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ ഐപാഡ് നിർമ്മാണത്തിനായി ഒരു ചൈനീസ് കമ്പനിയുമായി (BYD) പങ്കാളിയാകാനുള്ള ആപ്പിളിന്റെ മുൻ ശ്രമം രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ മൂലമുണ്ടായ നിയന്ത്രണങ്ങൾ കാരണം പരാജയപ്പെട്ടു. അതിനാൽ ഇന്ത്യയിൽ ഒരു പുതിയ നിർമാണ പങ്കാളിയെ ആപ്പിൾ തിരയാൻ സാധ്യതയുണ്ട്.

ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നുണ്ടെങ്കിലും നിലവിൽ രാജ്യത്ത് ഐപാഡ് നിർമ്മാണം നടക്കുന്നില്ല. ശക്തമായ ആഭ്യന്തര വിതരണ ശൃംഖലയ്‌ക്കായുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ പ്രേരണയും പിഎൽഐ സ്കീം പോലെയുള്ള പദ്ധതികളുമാണ് ആപ്പിളിനെ ആകർഷിക്കുന്നത്.

ആഭ്യന്തര ഉൽപ്പാദനം ഉത്തേജിപ്പിക്കാനും പ്രത്യേക വ്യവസായങ്ങളിൽ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള ഒരു സർക്കാർ പരിപാടിയാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം. ഇതിലൂടെ ഇന്ത്യയിൽ നിയുക്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങൾ (ക്യാഷ്ബാക്ക്) വാഗ്ദാനം ചെയ്യുന്നു.

അടുത്ത വർഷം ആദ്യം മുതൽ ഇന്ത്യയിൽ ടിഡബ്ലിയുഎസ് എയർപോഡുകൾ എന്നിവയുടെ ഉത്പാദനം ആരംഭിക്കാൻ ആപ്പിളിന് പദ്ധതിയുണ്ട്. ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും കയറ്റുമതി ചെയ്യുന്ന എയർപോഡുകൾക്കായി വയർലെസ് ചാർജിങ് കേസുകളുടെ ഭാഗങ്ങൾ ഇത് ഇതിനകം നിർമ്മിക്കുന്നുണ്ട്.

ഐഫോണിന് ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ഉൽപ്പന്ന വിഭാഗമായിരിക്കും എയർപോഡുകൾ. ഭാവിയിൽ ഇന്ത്യയിൽ ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പുകളും നിർമ്മിക്കുന്നത് പരിഗണിക്കാൻ സർക്കാർ ആപ്പിളിനോട് ആവശ്യപ്പെടുന്നതായും പറയപ്പെടുന്നു.

English Summary:

Apple may bring back plans to make iPads in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com