ADVERTISEMENT

ലോകമെമ്പാടുമുള്ള ബിസിനസുകളെയും ഉപയോക്താക്കളെയും ബാധിച്ച സാങ്കേതിക തകരാര്‍ ഏറ്റവും പുതിയ ക്രൗഡ്​സ്ട്രൈക് അപ്ഡേറ്റ് കാരണമെന്നു റിപ്പോർട്ട് . വിൻഡോസ്  സിസ്റ്റം പെട്ടെന്ന് ഷട്​ഡൗണാകുകയും പുനരാരംഭിക്കുകും ചെയ്യുന്ന പ്രശ്നം യുഎസിലെ സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്‌സ്ട്രൈക്ക് നൽകിയ അപ്‌ഡേറ്റാണ് കാരണമെന്നാണ് പ്രാഥമിക വിവരം.

ലോകമെമ്പാടുമുള്ള 80 ശതമാനം സിസ്റ്റങ്ങളും മൈക്രോസോഫ്റ്റിനെ ആശ്രയിക്കുന്നതിനാല്‍ ബാങ്കിങ് , ആശുപത്രികൾ, വിമാനക്കമ്പനികൾ, സമൂഹമാധ്യമ കമ്പനികൾ, ഐടി കമ്പനികൾ, ബാങ്കിങ് എന്നിങ്ങനെ വിവിധ മേഖലകള്‍ പ്രതിസന്ധിയിലായി.

കംപ്യൂട്ടറുകളിലെ സൈബർ സുരക്ഷാ പ്രതിരോധം നിയന്ത്രിക്കുന്ന ഫാൽക്കൺ സ്യൂട്ടിൻ്റെ ഭാഗമാണ് അപ്‌ഡേറ്റ്.  ലോകമെമ്പാടുമുള്ള ബാങ്കുകളെയും സർക്കാർ ഓഫീസുകളെയും എയർലൈനുകളെയുമൊക്കെ പ്രശ്നം ബാധിച്ചു. ബ്ലൂസ്ക്രീൻ‍ കാണിക്കുന്നപേജുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ നിറയുകയാണ്.

തകരാര്‍ നിരവധി വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെല്ലാം സിസ്റ്റം തകരാറിലായതിനാൽ ചെക്ക് ഇന്നുകളെയും മറ്റ് പ്രവർത്തനങ്ങളെയും ബാധിച്ചു. എയർപോർട്ടുകളിൽ ചിലത് മാനുവൽ ചെക്ക് ഇന്നിലേക്കു മാറാൻ കാരണമായി. യുകെയിലെ പ്രമുഖ വാർത്താ ചാനലിന് ഇന്നുരാവിലെ സംപ്രേഷണം നടത്താനായില്ല

മൈക്രോസോഫ്റ്റിൻ്റെ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ അസുറിനെ ബാധിക്കുന്ന ഒരു തകരാറാണ് എയർലൈനുകളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതെന്നായിരുന്നു പ്രാഥമികമായി പുറത്തുവന്ന വിവരം. എന്നാൽ സമീപകാലത്തുണ്ടായ ക്രൗഡ്സ്ട്രൈക് അപ്ഡേറ്റിനെത്തുടർന്നാണ് നിരവധി വിൻ‍ഡോസ് ഉപയോക്താക്കൾക്ക് ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണാനായതെന്നു അപ്ഡേറ്റ് വന്നു. 

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പവർ പ്രൊഡക്റ്റിവിറ്റി പ്ലാറ്റ്ഫോമായ 365നെ ഉൾപ്പടെയാണ് ഈ പ്രശ്നം ബാധിച്ചത്. ആയിരത്തിനടുത്ത് റിപ്പോർട്ടുകൾ‍ വന്നതായി ഒരു റിപ്പോർട്ടിങ്  പ്ലാറ്റ്ഫോം വെളിപ്പെടുത്തി. 

74 ശതമാനം ഉപയോക്താക്കൾക്കും വൺഡ്രൈവിൽ പ്രശ്നം വന്നതായി പറയപ്പെടുന്നു. 16  ശതമാനം ആളുകൾ സെർവർ പ്രശ്നങ്ങളാണ് പറയുന്നത്. എക്സ്ബോക്സ് ലൈവ് സേവനങ്ങളെയും പ്രശ്നം ബാധിക്കപ്പെട്ടതായി ഉപയോക്താക്കൾ എക്സിൽ പോസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com