ADVERTISEMENT

റിലയൻസ് ജിയോ പുതിയ എയർഫൈബർ ഉപയോക്താക്കൾക്കായി ഫ്രീഡം ഓഫർ പ്രഖ്യാപിച്ചു. ജിയോ എയർ ഫൈബറിന്റെ പുതിയ കണക്ഷനുകൾക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി 30% കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാൻ 2121 രൂപയ്‌ക്ക് ലഭ്യമാകും. ജൂലൈ 26 മുതൽ ഓഗസ്റ്റ് 15 വരെയാണ് പ്ലാനിന്റെ കാലാവധി. ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകൾക്കും ഓഫർ ലഭിക്കും.

കൂടാതെ എയർ ഫൈബർ 5ജി, പ്ലസ് ഉപയോക്താക്കൾക്കും ഓഫർ ലഭ്യമാണ്. 3 മാസം, 6 മാസം, 12 മാസം കാലാവധിയുള്ള എല്ലാ പ്ലാനുകൾക്കും ഓഫർ ലഭിക്കും. ഇന്ത്യയെ ഒരു ഡിജിറ്റൽ സമൂഹമാക്കി മാറ്റുന്നതിനുമായി എല്ലാവർക്കും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. 1.2 കോടിയിലധികം വീടുകളിൽ നിലവിൽ സേവനം നൽകുന്ന ജിയോ എയർ ഫൈബർ 99.99% സേവന മികവോടെ അതിവേഗം വളരുകയാണ്. പുതിയ എയർഫൈബർ കണക്ഷൻ ലഭിക്കാൻ 60008-60008 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്യാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com