ADVERTISEMENT

കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ ഒാഫിസ് അസിസ്റ്റന്റിന്റെ 2 ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ബിരുദം. പ്രായപരിധിയില്ല. ശമ്പളം: 18,000. ജൂൺ 24 വരെ അപേക്ഷിക്കാം.

∙കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല പ്രോജക്ടിൽ ക്യാമറാമാൻ കം എൻഎൽഇ എഡിറ്റർ ഒഴിവ്. ഒരുവർഷ ദിവസവേതന നിയമനം. ജൂൺ 22 വരെ അപേക്ഷിക്കാം.

∙ കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ ഫാക്കൽറ്റി ഒാഫ് ഫിഷറീസ് സയൻസിലും ഫാക്കൽറ്റി ഒാഫ് ഒാഷ്യൻ സയൻസ് ആൻഡ് ടെക്നോളജിയിലും 2 ഡീൻ ഒഴിവ്. ജൂൺ 30 വരെ അപേക്ഷിക്കാം. www.kufos.ac.in

സ്വിമ്മിങ് ഇൻസ്ട്രക്ടർ

കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ 10 സ്വിമ്മിങ് ഇൻസ്ട്രക്ടർ ഒഴിവ്. ഒരു വർഷ ദിവസവേതന നിയമനം. യോഗ്യത: ബിരുദം, സ്പോർട്സ് കോച്ചിങ് (നീന്തൽ) സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ നാഷനൽ/സ്റ്റേറ്റ് സ്വിമ്മിങ് അസോസിയേഷൻസ് നൽകുന്ന കോച്ചിങ് സർട്ടിഫിക്കേഷൻ. പ്രായപരിധി: 45. ശമ്പളം: മണിക്കൂറിനു 1000 രൂപ. അഭിമുഖം ജൂൺ 28 നു 10 ന് പനങ്ങാട് കുഫോസ് ഹെഡ് ക്വാർട്ടേഴ്സ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ.

English Summary:

Office Assistant Cameraman vacancies in Fisheries University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com