ADVERTISEMENT

എറണാകുളം ജില്ലയിലെ വിവിധ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലായി അധ്യാപക ഒഴിവ്. ഇന്റർവ്യൂ സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്

കൊച്ചി ∙ ഞാറയ്ക്കൽ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 5 നു രാവിലെ 10 നു കലൂർ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ. 0484 2346560.

കുറുപ്പംപടി എംജിഎം

കുറുപ്പംപടി ∙ എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 8ന് 11ന്.

പറവൂർ ഗവ.എച്ച്എസ്എസ്

പറവൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 3ന് 10ന്.

കുട്ടമ്പുഴ സ്കൂൾ

കോതമംഗലം∙ കുട്ടമ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 3ന് 10.30ന്.

വടകര എൽപി

കൂത്താട്ടുകുളം∙ വടകര ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 3ന് 11ന്. 94467 44951.

English Summary:

Teacher Career Interview in Ernakulam District Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com