ADVERTISEMENT

കുസാറ്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഹോസ്റ്റൽ മാനേജറുടെ 8 ഒഴിവ്. കരാർ നിയമനം. യോഗ്യത: ജൂനിയർ കമ്മീഷൻഡ് ഒാഫിസർ, ചീഫ് പെറ്റി ഒാഫിസർ അല്ലെങ്കിൽ മിലിറ്ററി സർവീസിൽ 15 വർഷ പരിചയമുള്ള ജൂനിയർ വാറന്റ് ഒാഫിസർ അല്ലെങ്കിൽ പാരാമിലിറ്ററി/സിഎപിഎഫിൽ 15 വർഷ സർവീസുള്ള റിട്ടയേർഡ് സബോർഡിനേറ്റ് ഒാഫിസേഴ്സ്. പ്രായപരിധി: 60. ശമ്പളം: 24,740. ഒാൺലൈൻ അപേക്ഷ ജൂലൈ 24 വരെ.

∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കുഞ്ഞാലി മരക്കാർ സ്കൂൾ ഒാഫ് മറൈൻ എൻജിനീയറിങ്ങിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III (ഇലക്ട്രിക്കൽ), വർക്‌ഷോപ്പ് സൂപ്രണ്ട് തസ്തികകളിൽ ഒാരോ ഒഴിവ്. കരാർ നിയമനം. ജൂലൈ 22 വരെ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലും 24 വരെ സൂപ്രണ്ട് ഒഴിവിലും ഒാൺലൈനായി അപേക്ഷിക്കാം.

∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഫിസിക്സ് വകുപ്പിലെ ഗവേഷണ പ്രോജക്ടിൽ ഒരു ജൂനിയർ റിസർച് ഫെലോയുടെ ഒഴിവ്. പ്രോജക്ട് കാലാവധി: 3 വർഷം. യോഗ്യത: 55% മാർക്കോടെ എംഎസ്‌സി ഫിസിക്സ്, സിഎസ്ഐആർ–യുജിസി–നെറ്റ്/ഗേറ്റ്. ശമ്പളം: 37,000. ജൂലൈ 6 നകം അപേക്ഷിക്കണം.

∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഫിനാൻസ് ഒാഫിസർ ഒഴിവ്. നേരിട്ടുള്ള നിയമനം. കാലാവധി 4 വർഷം. ഒാൺലൈൻ അപേക്ഷ ജൂലൈ 23 വരെ. www.cusat.ac.in

വെറ്ററിനറി

വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി കോളജ് ഒാഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ 18 ഒഴിവ്. ദിവസവേതന നിയമനം. ക്ലാർക്ക് കം അക്കൗണ്ടന്റ് (1), ടീച്ചിങ് അസിസ്റ്റന്റ് (12), ലബോറട്ടറി അസിസ്റ്റന്റ് (4), ഒാഫിസ് അസിസ്റ്റന്റ് (1) തസ്തികകളിലാണ് അവസരം. അഭിമുഖം ജൂലൈ 10, 11, 12 തീയതികളിൽ.

∙വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റൽ ആൻഡ് ടിവിസിസിയിൽ 6 ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ജൂലൈ 10 ന്.

ഒഴിവുള്ള തസ്തികകൾ:

വെറ്ററിനറി ഒാഫിസർ (1), ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ/ ലബോറട്ടറി ടെക്നിഷ്യൻ (1), ക്ലീനിങ് സ്റ്റാഫ് കം അനിമൽ അറ്റൻഡന്റ് (1), ലാബ് ടെക്നിഷ്യൻ (1), ക്ലിനിക്കൽ അസിസ്റ്റന്റ് (2).

∙വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി സ്കൂൾ ഒാഫ് അനിമൽ ന്യൂട്രിഷൻ ആൻഡ് ഫീഡ് ടെക്നോളജിയിൽ 9 ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 18,19 തീയതികളിൽ.

തസ്തികകൾ: ഫീഡ് മിൽ മാനേജർ, ഫീഡ് മിൽ സൂപ്പർവൈസർ, ഫീഡ് മിൽ അക്കൗണ്ടന്റ്, ലബോറട്ടറി ടെക്നിഷ്യൻ, ഫീഡ് മിൽ ഡേറ്റ എൻട്രി അസിസ്റ്റന്റ്, ഫീഡ് മിൽ ഇലക്ട്രീഷ്യൻ, ഫീഡ് മിൽ ടെക്നിഷ്യൻ, ഫീഡ് മിൽ ക്ലാർക്ക്. www.kvasu.ac.in

ഡിജിറ്റൽ

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയുടെ സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇന്നവേഷനിൽ 9 ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂലൈ 3 വരെ.

തസ്തികകൾ:

സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (1), സോഫ്റ്റ്‌വെയർ എൻജിനീയർ (2), സോഫ്റ്റ്‌വെയർ എൻജിനീയർ– ലാരവൽ (1), ജൂനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (2), ആൻഡ്രോയ്ഡ് ഡവലപ്പർ–കോട്ട്ലിൻ/ഫ്ലട്ടർ (2), ക്വാളിറ്റി അനലിസ്റ്റ്(1).

www.duk.ac.in

സെൻട്രൽ

∙സെൻട്രൽ യൂണിവേഴ്സിറ്റി ഒാഫ് കേരളയിൽ ഒരു സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ) ഒഴിവ്. കരാർ നിയമനം. അഭിമുഖം ജൂലൈ 2 നു 10 ന്. യോഗ്യത: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിഇ/ ബിടെക് അല്ലെങ്കിൽ എംസിഎ/കംപ്യൂട്ടർ സയൻസിൽ എംഎസ്‌സി, 2 വർഷ ജോലിപരിചയം. പ്രായപരിധി: 35. ശമ്പളം: 35,400.

∙സെൻട്രൽ യൂണിവേഴ്സിറ്റി ഒാഫ് കേരളയിൽ കംപ്യൂട്ടർ അസിസ്റ്റന്റിന്റെ 3 ഒഴിവ്. കരാർ നിയമനം. യോഗ്യത: എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ബിടെക് അല്ലെങ്കിൽ എംടെക് (ഐടി)/എംസിഎ. ശമ്പളം: 15,000. പ്രായപരിധി: 30. അഭിമുഖം ജൂലൈ 4 നു 10ന്. www.cukerala.ac.in

എംജി

എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ബയോ സയന്‍സസില്‍ വെറ്ററിനേറിയന്‍ തസ്തികയിൽ ഒരു ഒഴിവ്. ഒരു വർഷ കരാര്‍ നിയമനം. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം. കേരള വെറ്ററിനറി കൗണ്‍സിലിൽ അംഗീകാരവുമുള്ള ഡോക്ടര്‍മാര്‍ക്കും റിട്ടയര്‍ ചെയ്തവർക്കും അപേക്ഷിക്കാം. ശമ്പളം: 35,000. അപേക്ഷ ജൂലൈ 6 വരെ.

∙എംജി സര്‍വകലാശാലയിൽ ഐടി സെൽ ഡയറക്ടറുടെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ശമ്പളം:1,50,000. അപേക്ഷ ജൂലൈ 15 വരെ.

∙എംജി സർവകലാശാലയുടെ സ്കൂൾ ഒാഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജിയിലെ പ്രോജക്ടിൽ ഒരു പോസ്റ്റ്ഡോക്ടറൽ റിസർച് അസോഷ്യേറ്റ് ഒഴിവ്. താൽക്കാലിക നിയമനം. ജൂലൈ 10 വരെ അപേക്ഷിക്കാം.  www.mgu.ac.in

കാലിക്കറ്റ്

∙കാലിക്കറ്റ് സർവകലാശാലയുടെ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അറബിക് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവ്. കരാർ നിയമനം. യോഗ്യത: 55% മാർക്കോടെ അറബിക് പിജി, 55% മാർക്കോടെ എംഎഡ്, നെറ്റ്/പിഎച്ച്ഡി. പ്രായപരിധി: 64, ശമ്പളം: 31,000 (പിഎച്ച്ഡിക്കാർക്ക്), 30,000 (നെറ്റ് യോഗ്യതക്കാർക്ക്). ജൂലൈ 15 വരെ അപേക്ഷിക്കാം.

∙കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ ഡോ. ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സ്കൂൾ ഒാഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ എംഎ മ്യൂസിക് പ്രോഗ്രാമിൽ അസിസ്റ്റന്റ് പ്രഫസറുടെ 2 ഒഴിവ്. മണിക്കൂർ വേതന നിയമനം. അഭിമുഖം ജൂലൈ 6 നു 10.30 ന്. യോഗ്യത: 55% മാർക്കോടെ മ്യൂസിക്കിൽ പിജി അല്ലെങ്കിൽ തത്തുല്യം, നെറ്റ്/പിഎച്ച്ഡി ഇൻ മ്യൂസിക്. പ്രായം: 65 നു താഴെ. ശമ്പളം: 42,000.

∙കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂർ പേരാമംഗലത്ത് പ്രവർത്തിക്കുന്ന സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (CCSIT ) ഇംഗ്ലിഷ്, മലയാളം ഗെസ്റ്റ് അധ്യാപക ഒഴിവ്. മണിക്കൂർ വേതന നിയമനം. ജൂലൈ 6 നകം അപേക്ഷിക്കുക. 0487–2202560.

∙കാലിക്കറ്റ് സർവകലാശാലയുടെ സോഷ്യോളജി പഠനവകുപ്പിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 3നു 10 ന്. യോഗ്യത: എം.എ സോഷ്യോളജി, യുജിസി. നെറ്റ്. അപേക്ഷ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകുക. www.uoc.ac.in

കാർഷിക

കേരള കാർഷിക സർവകലാശാലയുടെ കുമരകം റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷനിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. ദിവസവേതന നിയമനം. അനിമൽ ഹസ്ബൻഡറി, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷ ജൂലൈ 9 വരെ.

∙കേരള കാർഷിക സർവകലാശാലയുടെ ചാലക്കുടി അഗ്രോനോമിക് റിസർച് സ്റ്റേഷനിൽ അഗ്രികൾചറൽ എന്റമോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ജൂലൈ 19 നു 10.30ന്. www.kau.in

സംസ്‌കൃത

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: മ്യൂസിയോളജി/ ആർക്കിയോളജിയിൽ 55% മാർക്കോടെ പിജി, മ്യൂസിയം/ഗാലറികളിലെ പരിചയം. പ്രായ പരിധി: 60. അഭിമുഖം ജൂലൈ 8നു 11ന് ഹിസ്റ്ററി വിഭാഗത്തിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

കേരള

കേരള സർവകലാശാല ബോട്ടണി വകുപ്പിന്റെ പ്രോജക്ടിൽ ഒരു ട്രെയിനി ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ഒന്നാം ക്ലാസ്സോടെ ബിഎസ്‌സി ബോട്ടണി, ഒരു വർഷ പരിചയം. പ്രായം: 35 നു താഴെ. സ്റ്റൈപ്പൻഡ്: 7,500. അഭിമുഖം ജൂലൈ 10 നു 10 ന്. www.kealauniversity.ac.in

കുഫോസ്

കൊച്ചിയിലെ കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയുടെ ഫിഷറീസ് എക്സ്റ്റെൻഷൻ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഫാക്കൽറ്റി ഒാഫ് ഫിഷറീസ് സയൻസിൽ എംപാനൽഡ് ഗെസ്റ്റ് ഫാക്കൽറ്റി നിയമനം. അഭിമുഖം ജൂലൈ 4 നു 10 ന് പനങ്ങാട് ഹെഡ് ക്വോർട്ടേഴ്സ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ. www.kufos.ac.in

കലാമണ്ഡലം

തൃശൂർ കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ വയലിൻ ടീച്ചർ, ഐടി ടീച്ചർ, ഇലക്ടീഷ്യൻ കം പ്ലംബർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 3 നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക. www.kalamandalam.ac.in

English Summary:

Opportunities in Universities Career Jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com