ADVERTISEMENT

എംജി

എംജി സർവകലാശാലയുടെ ഇന്റർനാഷനൽ സെന്റർ ഫോർ പോളാർ സ്റ്റഡീസിൽ (ഐസിപിഎസ്) റിസർച് അസിസ്റ്റന്റ് ഒഴിവിൽ ഒരു വർഷ കരാർ നിയമനം. യോഗ്യത: എംഎസ്‌സി എൻവയോൺമെന്റൽ സയൻസ്, പോളാർ റിസർച്ചിൽ പരിചയം. പ്രായപരിധി: 36. ശമ്പളം: 25,000. ഒാപ്പൺ കോംപറ്റീഷൻ കാറ്റഗറിയിലാണ് ഒഴിവ്.

∙എംജി സര്‍വകലാശാലയില്‍ ശുചീകരണ ജോലിക്കാരുടെ 3 മാസ താൽക്കാലിക നിയമനം. അപേക്ഷ, തിരിച്ചറിയല്‍ കാർഡ്/ആധാര്‍ കാർഡ് പകര്‍പ്പ് എന്നിവ ജൂലൈ 22നകം അസിസ്റ്റന്‍റ് റജിസ്ട്രാര്‍ക്ക് (1-ഭരണ വിഭാഗം) ലഭിക്കണം.

എംജി സർവകലാശാലയുടെ ഇന്റർനാഷനൽ സെന്റർ ഫോർ അൾട്രാഫാസ്റ്റ് സ്റ്റഡീസിൽ (ഐസിയുഎസ്) ടെക്നിക്കൽ അസിസ്റ്റന്റ്/പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാർക്കാണ് അവസരം. യോഗ്യത: എംഎസ്‌സി (ഫിസിക്സ്/ഫോട്ടോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/മെറ്റീരിയൽ സയൻസ്) അല്ലെങ്കിൽ എംടെക് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി/മെറ്റീരിയൽ സയൻസ്). പ്രായപരിധി: 35. ശമ്പളം: 17,000. www.mgu.ac.in

സംസ്കൃത

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ജ്യോഗ്രഫി വിഭാഗത്തിൽ ഫിസിക്കൽ ജ്യോഗ്രഫിയിൽ സ്പെഷ്യലൈസേഷനുള്ള ഗെസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: ജ്യോഗ്രഫിയിൽ 55% മാർക്കോടെ പിജി, നെറ്റ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 23 നു 10 ന് കാലടി മുഖ്യ കാമ്പസിലെ മീഡിയ സെന്ററിൽ ഹാജരാകുക. 94463 89010. www.ssus.ac.in

ഒാപ്പൺ

കൊല്ലം ശ്രീനാരായണഗുരു ഒാപ്പൺ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ പ്രോഗ്രാമറുടെ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂലൈ 19 വരെ. യോഗ്യത: കംപ്യൂട്ടർ സയൻസിൽ എംടെക്/എംഇ/എംസിഎ/എംഎസ്‌സി അല്ലെങ്കിൽ ബിടെക്/ബിഇ/ തത്തുല്യം. പ്രായപരിധി: 36. www.sgou.ac.in

ഡിജിറ്റൽ

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) ഒരു പ്രോജക്ട് ഒാഫിസർ– സോഷ്യൽ എൻഗേജ്മെന്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ഒാൺലൈൻ അപേക്ഷ ജൂലൈ 19 വരെ. www.duk.ac.in

കുസാറ്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഗവേഷണ പ്രോജക്ടിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ (1), ജൂനിയർ റിസർച് ഫെലോ (3) ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2വർഷത്തിലധികം നീട്ടിക്കിട്ടാം. ജൂലൈ 31 നകം അപേക്ഷിക്കണം. www.cusat.ac.in

കാർഷിക

കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ കോളജ് ഒാഫ് അഗ്രികൾചറിൽ ഒരു ഗെസ്റ്റ് ലക്ചററുടെ ഒഴിവ്. കരാർ നിയമനം. യോഗ്യത: ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷനിൽ എംഎസ്‌സി, നെറ്റ്. അപേക്ഷ ജൂലൈ 17 വരെ. www.kau.in

സെൻട്രൽ

സെൻട്രൽ യൂണിവേഴ്സിറ്റി ഒാഫ് കേരളയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിൽ കരാർ നിയമനം. യോഗ്യത: ക്ലിനിക്കൽ സൈക്കോളജി/കൗൺസലിങ് സൈക്കോളജിയിൽ പിജി, എംഫിൽ, റിഹാബിലിറ്റേഷൻ കൗൺസിൽ ഒാഫ് ഇന്ത്യ റജിസ്ട്രേഷൻ, 2 വർഷ ജോലിപരിചയം. പ്രായപരിധി: 55. ശമ്പളം: 50,000. അഭിമുഖം ജൂലൈ 18 നു 10 ന്. www.cukerala.ac.in

കാലിക്കറ്റ്

കോഴിക്കോട് ചക്കിട്ടപ്പാറയിലെ കാലിക്കറ്റ് സർവകലാശാലാ ബിപിഎഡ് സെന്ററിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. യോഗ്യത: 55 ശതമാനത്തിൽ കുറയാതെ ഫിസിക്കൽ എജ്യുക്കേഷൻ പിജി, നെറ്റ്/പിഎച്ച്ഡി. നെറ്റ്/പിഎച്ച്ഡിക്കാരുടെ അഭാവത്തിൽ വ്യവസ്ഥകളോടെ പ്രസ്തുത യോഗ്യത ഇല്ലാത്തവരെ പരിഗണിക്കും. ഒാഗസ്റ്റ് 2നകം അപേക്ഷിക്കണം. www.uoc.ac.in

കണ്ണൂർ

കണ്ണൂർ സർവകലാശാലയുടെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. യോഗ്യത: 55 ശതമാനത്തിൽ കുറയാതെ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ്/ബയോസ്റ്റാറ്റിസ്റ്റിക്സ് ബിരുദം. അഭിമുഖം ജൂലൈ 17 നു 11 ന്. www.kannuruniversity.ac.in

English Summary:

University Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com