ADVERTISEMENT

ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകൾ, ആശുപത്രികൾ, വിവിധ കോളജുകൾ എന്നിവിടങ്ങളിലായി നിരവധി അവസരങ്ങൾ. എഴുത്തു പരീക്ഷകളില്ല, അഭിമുഖം മാത്രം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

കോഒാർഡിനേറ്റർ

തിരുവനന്തപുരം∙ ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശു വികസന ഓഫിസും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ ജില്ലാ കോഒാർഡിനേറ്റർ ഒഴിവ്. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്കാണ് അവസരം. യോഗ്യത: പിജി (എംഎസ്ഡബ്ല്യൂ/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വുമൺ സ്റ്റഡീസ്), കംപ്യൂട്ടർ അറിവ്. സ്ത്രീ ശാക്തീകരണ മേഖലയിൽ 5 വർഷ പരിചയം. പ്രായം: 25–45. അഭിമുഖം ജൂലൈ 19നു 10ന് ജില്ലാ പഞ്ചായത്ത് മീറ്റിങ് ഹാളിൽ. 0471–2969101, 89216 97457.

ഡേറ്റ എൻട്രി ഓപ്പറേറ്റർ

മലപ്പുറം∙ നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ്, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ്, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന സഹായി കേന്ദ്രയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം. യോഗ്യത: പത്താംക്ലാസ് ജയം, എംഎസ്‌ ഓഫിസ്/ഡിസിഎ/പിജിഡിസിഎ ജയം. മലയാളം, ഇംഗ്ലിഷ് ടൈപ്പിങ് അറിയണം. പട്ടികവർഗ വിഭാഗക്കാര്‍ക്കാണ് അവസരം. അഭിമുഖം ജൂലൈ 19 നു 11 ന് നിലമ്പൂർ ഐടിഡിപി ഓഫിസിൽ.

ഐടിഡിപി ഓഫിസ് (0493–1220315), ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് (94960 70368), എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് (94960 70369), പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് (94960 70400).

വയനാട്‌

വുമണ്‍ ഫെസിലിറ്റേറ്റര്‍

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിൽ ഒരു വർഷ കരാർ നിയമനം. സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത: എംഎസ്ഡബ്ല്യൂ/വുമണ്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി ബിരുദം. പ്രായം: 18-40. അഭിമുഖം ഒാഗസ്റ്റ് 20 നു 11 ന് പഞ്ചായത്ത് ഓഫിസില്‍ കൂടിക്കാഴ്ച നടക്കും.

നഴ്സ്, ലാബ് ടെക്നീഷ്യൻ

തിരുവനന്തപുരം∙ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം.

തസ്തിക, യോഗ്യത, പ്രായപരിധി, ഇന്റർവ്യൂ തീയതി:

∙സ്റ്റാഫ് നഴ്സ്: കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനോട് കൂടിയ ജനറൽ അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ് ബിരുദം; 40; ജൂലൈ 17 നു 11ന്.

∙ഫാർമസിസ്റ്റ്: ഫാർമസി കൗൺസിൽ റജിസ്ട്രേഷനോട് കൂടിയ ഡിഫാം; 40; ജൂലൈ 19നു 11ന്.

∙ലാബ് ടെക്നീഷ്യൻ: പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനോടു കൂടിയ ഡിഎഎൽടി; 40; ജൂലൈ 20നു 11ന്.

ലാബ് ടെക്‌നിഷ്യൻ

കോട്ടയം∙ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവ്. താൽക്കാലിക നിയമനം. കേരള പാരാ മെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷനോടുകൂടിയ ബിഎസ്‌സി. എംഎൽറ്റി/ ഡിഎംഎൽറ്റി യോഗ്യതക്കാർക്ക് അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 18നു 2ന് അഭിമുഖത്തിന് എത്തുക. 0482–2225347.

റേഡിയോഗ്രഫര്‍

എറണാകുളം ∙ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു റേഡിയോഗ്രഫര്‍ ഒഴിവിൽ 6 മാസ താൽക്കാലിക നിയമനം. യോഗ്യത: പ്ലസ്ടു സയന്‍സ്, കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡിആര്‍ടി കോഴ്സ് ജയം, ഒരു വര്‍ഷ പരിചയം. പ്രായപരിധി: 18-36. ശമ്പളം: ദിവസേന 700 രൂപ. അഭിമുഖം ജൂലൈ 17 നു 10.30 ന് സിസിഎം ഹാളില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സഹിതം ഹാജരാകുക.

പാലിയേറ്റീവ് നഴ്സ്

മലപ്പുറം∙ മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സ‌ിന്റെ കരാർ നിയമനം. യോഗ്യത: ജിഎന്‍എം/ബിഎസ്‌സി നഴ്സിങ്, ബിസിസിപിഎന്‍. അഭിമുഖം ജൂലൈ 17 നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക.

ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ

മലപ്പുറം ∙ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലിക നിയമനം.

തസ്തിക, യോഗ്യത, ഇന്റർവ്യൂ തീയതി:

∙ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ: ഗവ. അംഗീകൃത ഡിഎംഎല്‍ടി, റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്; ജൂലൈ 18 നു 10.30ന്.

∙ന്യൂറോ ടെക്നിഷ്യൻ: ഡിപ്ലോമ, റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്; ജൂലൈ 19 നു 10.30 ന്. അഭിമുഖം ആശുപത്രി സൂപ്രണ്ട് ഓഫിസില്‍. 0483-2766425, 2762037.

അധ്യാപക ഒഴിവ്

ഗവ. ലോ കോളജ്

തിരുവനന്തപുരം ∙ ഗവ. ലോ കോളജിൽ നിയമ വിഷയത്തിൽ 2 ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 19നു 10.30 ന്. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള, യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതക്കാർക്ക് പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ ഹാജരാകുക.

കോളജ് ഓഫ് ഫൈൻ ആർട്സ്

തിരുവനന്തപുരം ∙ കോളജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിങ് വിഭാഗത്തിൽ ലക്ചറർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 22നു 10.30ന്. പെയിന്റിങ്ങിൽ ബിരുദം/പിജിയാണ് യോഗ്യത. സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

എറണാകുളം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ ജേണലിസം ആൻഡ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിൽ കരാര്‍ നിയമനം. ജേണലിസത്തില്‍ പിജി അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ പിജി, ജേണലിസത്തില്‍ പിജി ഡിപ്ലോമ. പ്രായപരിധി: 40. അർഹർക്ക് ഇളവ്. ശമ്പളം: 36,000. ജൂലൈ 31 വൈകിട്ട് 5വരെ അപേക്ഷിക്കാം.സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 വിലാസത്തില്‍ അപേക്ഷിക്കണം. 0484-2422275 /0484-2422068.

മലപ്പുറം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, മെക്കാനിക്കല്‍ വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്. താൽക്കാലിക നിയമനം. ഇലക്‌ട്രോണിക്‌സ് എൻജിനീയിറിങ്ങിൽ ഡിപ്ലോമയുള്ളവർക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കും ഐടിഐ(സ്മിത്തി) യോഗ്യതക്കാർക്ക് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അഭിമുഖം ജൂലൈ 18 നു 10 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

വയനാട്

വയനാട്∙ ഗവ. എൻജിനീയറിങ് കോളജില്‍ കംപ്യൂട്ടർ സയന്‍സ് ആന്‍ഡ് എൻജിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. താൽക്കാലിക നിയമനം. എം.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 17 നു 10 ന് ഓഫിസില്‍ ഹാജരാകണം.

English Summary:

New Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com