ADVERTISEMENT

മികച്ച ശമ്പളത്തിൽ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ അതിനു അവസരങ്ങളുമുണ്ട്.  ജില്ലകളിലെ വിവിധ സ്കൂൾ/കോളജ്, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒഴിവുകൾ അറിഞ്ഞ് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കാം.

കോഴിക്കോട്

അധ്യാപക ഒഴിവ്

മരുതോങ്കര∙ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മലയാളം തസ്തികയിൽ താൽക്കാലിക അധ്യാപക നിയമനം. അഭിമുഖം 30നു 10ന്.

നടുവണ്ണൂർ ∙ അവിടനല്ലൂർ എൻഎൻ കക്കാട് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക നിയമനം, അഭിമുഖം 29നു 10.30ന്.

കൊയിലാണ്ടി∙ എസ്എആർബിടിഎം ഗവ. കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. ഒാഗസ്റ്റ് ഒന്നിനു 10 ന് ഫിസിക്കൽ എജ്യുക്കേഷൻ, ഉച്ചയ്ക്ക് 12 ന് സ്റ്റാറ്റിസ്റ്റിക്സ്, ഉച്ചയ്ക്ക് 2 ന് മലയാളം എന്നീ ക്രമത്തിലാണ് ഇന്റർവ്യൂ.

കണ്ണൂർ

തലശ്ശേരി ∙ ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ സോഷ്യൽ സയൻസ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. 0490–2320227, 91889 00212.

പാലക്കാട്

അങ്കണവാടി വർക്കർ, ഹെൽപർ

പട്ടാമ്പി∙ മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസമുള്ള വനിതകൾക്ക് അങ്കണവാടികളിൽ വർക്കർ, ഹെൽപർ ഒഴിവുകളിൽ അവസരം. പ്രായം: 18-46. പത്താംക്ലാസ് പാസായവർക്ക് വർക്കർ തസ്തികയിലും പത്താംക്ലാസ് പാസാകാത്ത എഴുത്തും വായനയും അറിയുന്നവർക്ക് ഹെൽപർ തസ്തികയിലും അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് ആറിന് 5നകം ശിശു വികസന പദ്ധതി ഓഫിസർ, ഐസിഡിഎസ് പ്രോജക്ട് ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ, പട്ടാമ്പി–679 303. അപേക്ഷാ മാതൃക പട്ടാമ്പി ശിശു വികസന ഓഫിസർ ഒാഫിസിലോ പട്ടാമ്പി മുനിസിപ്പാലിറ്റിയിലോ ലഭിക്കും. 0466–2211832.

ലീഗൽ കൗൺസിലർ

പട്ടാമ്പി∙ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പട്ടാമ്പിയിലെ സർവീസ് പ്രൊവൈഡിങ് സെന്ററിൽ ലീഗൽ കൗൺസിലർ ഒഴിവ്. വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത: എൽഎൽബി. സർക്കാർ, സർക്കാരിതര വനിതാ സന്നദ്ധ സംഘടനകളിൽ കുറഞ്ഞത് 3വർഷ ജോലിപരിചയം. പ്രായപരിധി: 55. അപേക്ഷ ജൂലൈ 31 നകം ലഭിക്കണം. വിലാസം: സെക്രട്ടറി, ഡിവിഷെൽറ്റർ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരി ലൈൻ, ഒറ്റപ്പാലം– 679 101. 99614 21936, 0466–2240124. 

English Summary:

Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com