ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 60 ഒാപ്പറേറ്റർ, 21 ഡ്രൈവർ ഒഴിവ്. 3 വർഷ കരാർ നിയമനം. വിമുക്തഭടൻമാർക്കും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽനിന്നു വിരമിച്ചവർക്കുമാണ് അവസരം. ഇന്റർവ്യൂ ഒാഗസ്റ്റ് 21, 22 തീയതികളിൽ.

തസ്തികയും യോഗ്യതയും:

∙ഡ്രൈവർ (ആംബുലൻസ് വാൻ, സിഐഎസ്എഫ് ക്വിക് റെസ്പോൺസ് വെഹിക്കിൾസ്, ട്രക്/പിക്കപ് വാൻ): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

∙ഡ്രൈവർ (സ്റ്റാഫ് കാർ): ഏഴാം ക്ലാസ് ജയം, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

∙ഒാപ്പറേറ്റർ (ഡീസൽ ക്രെയിൻസ്, ഫയർ ടെൻഡർ): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

∙ഒാപ്പറേറ്റർ (ഫോർക്‌ലിഫ്റ്റ്/ഏരിയൽ വർക്ക് പ്ലാറ്റ്ഫോം): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ/ ഫോർക്‌ലിഫ്റ്റ് ഡ്രൈവിങ് ലൈസൻസ്.

അപേക്ഷകർക്ക് ഒരു വർഷ പരിചയവും വേണം.

∙പ്രായം: 57 കവിയരുത്. അർഹർക്ക് ഇളവ്.

∙ശമ്പളം (1, 2, 3 വർഷങ്ങളിൽ): 27,000; 28,000; 28,900.

www.cochinshipyard.in

English Summary:

Cochin Shipyard Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com