ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 69 ഗ്രാജ്വേറ്റ്, 71 ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒാഗസ്റ്റ് 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, സ്റ്റൈപൻഡ്:

∙ഗ്രാജ്വേറ്റ് അപ്രന്റിസ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം/ തത്തുല്യം, 12,000.

∙ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: കമേഴ്സ്യൽ പ്രാക്ടീസ് ഒഴികെയുള്ള വിഭാഗങ്ങളിൽ ബന്ധപ്പെട്ട വിഭാഗത്തിലുള്ള എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ/ തത്തുല്യം (കമേഴ്സ്യൽ പ്രാക്ടീസ്: ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്); 10,200.

2020, 2021, 2022, 2023, 2024 വർഷങ്ങളിൽ പാസായവരാകണം അപേക്ഷകർ.

ഒഴിവുകളുടെ വിശദവിവരങ്ങൾ പട്ടികയിൽ നൽകിയിരിക്കുന്നത് കാണുക.

∙പ്രായം: 18 നു മുകളിൽ.

∙ അപേക്ഷിക്കേണ്ട വിധം: https://nats.education.gov.in എന്ന വെബ്സൈറ്റിൽ ഒാൺലൈനായി റജിസ്റ്റർ ചെയ്തു വേണം അപേക്ഷിക്കാൻ. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.cochinshipyard.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

64 ഷിപ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ ഷിപ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി അവസരം. മെക്കാനിക്കൽ വിഭാഗത്തിൽ 46, ഇലക്ട്രിക്കൽ വിഭാഗത്തിൽ 18 വീതം ഒഴിവുണ്ട്. രണ്ടു വർഷ പരിശീലനം. ഒാഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: പത്താം ക്ലാസ് ജയം, 60% മാർക്കോടെ 3 വർഷ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഡ്രാഫ്റ്റ്സ്മാൻഷിപ് അറിവ്, കാഡ് പ്രാവീണ്യം.

∙സ്റ്റൈപൻഡ്: ആദ്യ വർഷം: 14,000, രണ്ടാം വർഷം: 20,000.

∙പ്രായം: 25 കവിയരുത്. അർഹർക്ക് ഇളവ്.

∙ഫീസ്: 600 രൂപ. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്കു ഫീസില്ല.

www.cochinshipyard.in

English Summary:

Cochin Shipyard Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com