ADVERTISEMENT

പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ റാങ്ക്‌ലിസ്റ്റിൽനിന്ന് 162 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 156 പുതിയ ഒഴിവിലേക്കും 6 എൻജെഡി ഒഴിവിലേക്കുമായിരിക്കും നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 921 ആകും.

നിയമനനില: ഓപ്പൺ മെറിറ്റ്–879, ഈഴവ–881, എസ്‌സി–സപ്ലിമെന്ററി 36, എസ്ടി–സപ്ലിമെന്ററി 19, മുസ്‌ലിം–921, എൽസി/എഐ–സപ്ലിമെന്ററി 1, ഒബിസി–868, വിശ്വകർമ–സപ്ലിമെന്ററി 4, എസ്ഐയുസി നാടാർ–840, ഹിന്ദു നാടാർ–സപ്ലിമെന്ററി 1, എസ്‌സിസിസി–സപ്ലിമെന്ററി 10, ധീവര–934.

റാങ്ക് ലിസ്റ്റ് ജൂലൈ 14 വരെ

പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഡ്രൈവർ റാങ്ക് ലിസ്റ്റ് 3 വർഷ കാലാവധി പൂർത്തിയാക്കി അടുത്ത ജൂലൈ 14ന് അവസാനിക്കും. മെയിൻ ലിസ്റ്റിൽ 1,032, സപ്ലിമെന്ററി ലിസ്റ്റിൽ 544 എന്നിങ്ങനെ 1,576 പേരെയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതുവരെ 58% പേർക്കു നിയമന ശുപാർശ ലഭിച്ചു. ഇനി 655 പേർകൂടി ലിസ്റ്റിൽ നിയമനം കാക്കുന്നവരുണ്ട്.

പുതിയ ലിസ്റ്റിന് നടപടി

പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ പുതിയ ലിസ്റ്റ് തയാറാക്കാനുള്ള നടപടി പിഎസ്‌സി ആരംഭിച്ചു. മുൻപ് പുരുഷൻമാർക്കു മാത്രമായിരുന്നു അപേക്ഷിക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ ഇത്തവണ വനിതകളെകൂടി പരിഗണിച്ചു. 17,846 പേരാണ് അപേക്ഷിച്ചത്. 15,671 പേർ കൺഫർമേഷൻ നൽകി.

11,265 പേർ പരീക്ഷ എഴുതി. ഏപ്രിൽ 16നായിരുന്നു പരീക്ഷ. പ്രാഥമിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ നൽകിയ പരാതികൾ പരിഗണിച്ച് അന്തിമ ഉത്തരസൂചിക വൈകാതെ പ്രസിദ്ധീകരിക്കും. ഇതിനു ശേഷം മൂല്യനിർണയം ആരംഭിക്കും. 

English Summary:

Police Constable Driver Recruitment PSC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com