ADVERTISEMENT

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് തസ്തികയുടെ എല്ലാ ജില്ലയിലെയും ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

മെയിൻ ലിസ്റ്റിൽ 1512, സപ്ലിമെന്ററി ലിസ്റ്റിൽ 1728, ഭിന്നശേഷി ലിസ്റ്റിൽ 15 എന്നിങ്ങനെ 3255 പേരാണു ഷോർട് ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ ലിസ്റ്റിലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്–425. കുറവ് വയനാട് ജില്ലയിൽ–126. ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന, ഇന്റർവ്യൂ എന്നിവ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 34.33 മുതൽ 49.33 വരെയാണ് വിവിധ ജില്ലകളിലെ കട്ട് ഓഫ് മാർക്ക്.

സ്റ്റാഫ് നഴ്സ് നിയമന ശുപാർശ 700 കടന്നു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 നിയമന ശുപാർശ 700 കടന്നു. 20 പുതിയ ഒഴിവിലേക്കും 4 എൻജെഡി ഒഴിവിലേക്കും നിയമന ശുപാർശ നൽകിയതോടെ ആകെ നിയമന ശുപാർശ 702ൽ എത്തി.

നിയമനനില: ഒാപ്പൺ മെറിറ്റ്–591, ഇഡബ്ല്യുഎസ്–664, ഈഴവ–602, എസ്‌സി–1392, എസ്ടി–സപ്ലിമെന്ററി 28, മുസ്‌ലിം–984, എൽസി/എഐ–1107, ഒബിസി–588, വിശ്വകർമ–1028, എസ്ഐയുസി നാടാർ–655, ഹിന്ദു നാടാർ–1249, എസ്‌സിസിസി–1389, ധീവര–629. 

English Summary:

Staff Nurse Shortlist Published PSC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com