ADVERTISEMENT

മേയ് 11നും 25നും നടന്ന പിഎസ്‌സിയുടെ ഡിഗ്രി ലെവൽ‍ കോമൺ‍ പ്രിലിമിനറി പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് ജൂൺ 15നു നടക്കുന്ന മൂന്നാം ഘട്ടത്തിൽ പരീക്ഷയെഴുതാൻ അവസരം നൽകും. നിശ്ചിത കാരണങ്ങൾ മൂലം പരീക്ഷ എഴുതാൻ കഴിയാതെ പോയവരുടെ അപേക്ഷ മാത്രമേ പരിഗണിക്കൂ.

അർഹരായ ഉദ്യോഗാർഥികൾ നിശ്ചിത രേഖകൾ സഹിതം അവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന ജില്ലാ പിഎസ്‌സി ഓഫിസിൽ (തിരുവനന്തപുരം ഒഴികെ) നേരിട്ടോ ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ അപേക്ഷ നൽകണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർക്ക് ആസ്ഥാന ഓഫിസിലെ EF സെക്‌ഷനിൽ അപേക്ഷ നൽകാം. തപാൽ, ഇ–മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. അവസാന തീയതി: ജൂൺ 6.

കാരണങ്ങൾ:

∙പിഎസ്‌സി പരീക്ഷാ ദിവസം അംഗീകൃത സർവകലാശാലകൾ‍/സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ളവർ (പരീക്ഷാതീയതി തെളിയിക്കാൻ 2 പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കണം).

∙അപകടം സംഭവിച്ചു ചികിത്സയിലുള്ളവർ, അസുഖബാധിതർ (അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പ്, മെഡിക്കൽ സർ‍ട്ടിഫിക്കറ്റ്, ചികിത്സാ രേഖകൾ എന്നിവ ഹാജരാക്കണം).

∙പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ, പരീക്ഷയോട് അടുത്ത ദിവസങ്ങളിൽ പ്രസവം പ്രതീക്ഷിക്കുന്നവർ, യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ, വിശ്രമം ആവശ്യമുള്ളവർ (അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ രേഖകൾ എന്നിവ ഹാജരാക്കണം).

∙പരീക്ഷാദിവസം സ്വന്തം വിവാഹം നടക്കുന്ന ഉദ്യോഗാർഥികൾ (തെളിവു സഹിതം അപേക്ഷിക്കണം)

∙ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം (രേഖകൾ സഹിതം അപേക്ഷിക്കണം). മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക, ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പ് എന്നിവ പിഎസ്‌സി വെബ്സൈറ്റിലെ ഹോം പേജിൽ Must know ലിങ്കിലെ PSC Exam Updates ൽ ലഭിക്കും. വിവരങ്ങൾക്ക്: 0471–2546260, 246. 

English Summary:

Degree Level Prelims PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com