ADVERTISEMENT

സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ 461 പേർകൂടി പാസിങ് ഒൗട്ട് പരേഡ് പൂർത്തിയാക്കി സേനയുടെ ഭാഗമായി. തിരുവനന്തപുരം (എസ്എപി), പത്തനംതിട്ട (കെഎപി–3) എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയാണ് ഇത്രയും പേർ സർവീസിലെത്തിയത്.

ശാരീരികക്ഷമതാ പരിശീലനം, ആയുധപരിശീലനം എന്നിവയ്ക്കു പുറമേ വിവിധ നിയമങ്ങളെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങൾ, ഫൊറൻസിക് സയൻസ്, യോഗ, കരാട്ടെ, നീന്തൽ, വിവിഐപി സെക്യൂരിറ്റി, സോഷ്യൽ മീഡിയ, സൈബർ ക്രൈം, ഫൊറൻസിക് സയൻസ്, ഫൊറൻസിക് മെഡിസിൻ, സ്ത്രീകൾക്കും കുട്ടികൾക്കും പരിസ്ഥിതിക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിയന്ത്രണം എന്നിവയിലും ഇവർക്കു പരിശീലനം നൽകിയിരുന്നു. തിരുവനന്തപുരം പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ മേയ് 28നായിരുന്നു പാസിങ് ഒൗട്ട് പരേഡ്.

ബിടെക്കുകാർ 65 പേർ

എസ്എപി ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ ഒരാൾ എംടെക് ബിരുദധാരിയും 30 പേർ ബിടെക് ബിരുദധാരികളുമാണ്. 15 ബിരുദാനന്തര ബിരുദധാരികളും 80 ബിരുദധാരികളും ഈ ബാച്ചിലുണ്ട്. എംബിഎ, ബിബിഎ ബിരുദങ്ങളുള്ള രണ്ടു പേർ വീതമുണ്ട്. കെഎപി–3 ബറ്റാലിയനിൽ 4 പേർ എംടെക് ബിരുദധാരികളും 35 പേർ ബിടെക് ബിരുദധാരികളുമാണ്. പിജി യോഗ്യതയുള്ള 23 പേരും 144 ബിരുദധാരികളും അഞ്ച് എംബിഎക്കാരും ഈ ബാച്ചിൽ ഉൾപ്പെടുന്നു. 

English Summary:

Civil Police Officer Recruitment PSC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com