ADVERTISEMENT

ഒാഗസ്റ്റിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു.

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർകോട്), എച്ച്എസ്എസ്ടി മലയാളം (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ), കേരഫെഡിൽ എൽഡി ടൈപ്പിസ്റ്റ്, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (മെയിൻ പരീക്ഷ), സാമൂഹികനീതി വകുപ്പിലും പട്ടികജാതി വികസന വകുപ്പിലും നഴ്സറി സ്കൂൾ ടീച്ചർ, ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ്–2, സഹകരണ വകുപ്പിൽ ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഒഡെപെകിൽ ടൈപ്പിസ്റ്റ് ഗ്രേഡ്–2, വാട്ടർ അതോറിറ്റിയിൽ എൽഡി ടൈപ്പിസ്റ്റ് തുടങ്ങി 80 കാറ്റഗറികളിലേക്കാണ് ഒാഗസ്റ്റിൽ പരീക്ഷ നടക്കുക.

അപേക്ഷകർക്ക് ജൂൺ 11 വരെ കൺഫർമേഷൻ നൽകാം.

എൽഡിസി പരീക്ഷകൾ ഓഗസ്റ്റ് 17 നും 31 നും

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് കൊല്ലം, കണ്ണൂർ ജില്ലകളിലെ അപേക്ഷകർക്ക് ഒാഗസ്റ്റ് 17നും പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ അപേക്ഷിച്ചവർക്ക് ഒാഗസ്റ്റ് 31നും പരീക്ഷ നടക്കും.

ഈ ഘട്ടത്തിലെ പരീക്ഷകളിൽ ഏറ്റവും കൂടുതൽ അപേക്ഷകർ കൊല്ലം ജില്ലയിലാണ്–1,07,141. കുറവ് കാസർകോട് ജില്ലയിൽ–48,114. തൃശൂർ–98,510, കണ്ണൂർ–88,382, പത്തനംതിട്ട–49,526 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകരുടെ എണ്ണം.

കൊല്ലം, കണ്ണൂർ ജില്ലകളിൽ കൺഫർമേഷൻ നൽകിയവർക്ക് ഒാഗസ്റ്റ് 2 മുതലും പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ കൺഫർമേഷൻ നൽകിയവർക്ക് ഒാഗസ്റ്റ് 17 മുതലും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 

English Summary:

August Exam Calender PSC Published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com