ADVERTISEMENT

സിവിൽ പൊലീസ് ഒാഫിസർ മുൻ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമന ശുപാർശ പൂർത്തിയായി. ഏഴു ബറ്റാലിയനിലായി 4,783 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. കൂടുതൽ ശുപാർശ മലപ്പുറം (എംഎസ്പി) ജില്ലയിലാണ്–887. കുറവ് ഇടുക്കി (എസ്എപി–5) ജില്ലയിൽ–426. ഇടുക്കി ഒഴികെ എല്ലാ ജില്ലയിലും അറുനൂറിലധികം പേർക്കു നിയമന ശുപാർശ ലഭിച്ചു. പുതിയ സിപിഒ റാങ്ക് ലിസ്റ്റ് ഏപ്രിൽ 15നു നിലവിൽ വന്നിട്ടുണ്ടെങ്കിലും നിയമന ശുപാർശ ആരംഭിച്ചിട്ടില്ല.

1133 ഒഴിവ് NJD

സിപിഒ റാങ്ക് ലിസ്റ്റുകളിൽ നടന്ന ആകെ നിയമന ശുപാർശയിൽ 1,133 എണ്ണവും എൻജെഡി ഒഴിവിലാണ്. അതായത്, യഥാർഥ നിയമനം 3,650 മാത്രം. ഏറ്റവും കൂടുതൽ എൻജെഡി ഒഴിവ് തിരുവനന്തപുരം (എസ്എപി), എറണാകുളം (കെഎപി.1) ജില്ലകളിലാണ്–181 വീതം. കുറവ് കാസർകോട് (കെഎപി.4) ജില്ലയിൽ–139. മലപ്പുറം (എംഎസ്പി)–177, തൃശൂർ (കെഎപി.2)–167, പത്തനംതിട്ട (കെഎപി.3)–142, ഇടുക്കി (കെഎപി.5)–146 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്ത എൻജെഡി ഒഴിവുകൾ.

പുതിയ ലിസ്റ്റിൽ 6647 പേർ

സിവിൽ പൊലീസ് ഒാഫിസർ തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റിൽ, മെയിൻ ലിസ്റ്റിൽ 4,725, സപ്ലിമെന്ററി ലിസ്റ്റിൽ 1,922 എന്നിങ്ങനെ 6,647 പേരാണുള്ളത്. ലിസ്റ്റ് നിലവിൽ വന്ന് ഒന്നര മാസം കഴിഞ്ഞപ്പോൾ തൃശൂർ (കെഎപി–2) ജില്ലയിൽ 6 എൻജെഡി ഒഴിവുമാത്രമാണ് റിപ്പോർട്ട് ചെയ്തത്. പൊലീസ് വകുപ്പിൽനിന്ന് മേയ് 31ന് 800 പേർ വിരമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകേണ്ട ഒഴിവും മുൻ റാങ്ക് ലിസ്റ്റിന്റെ അവസാന നിയമന ശുപാർശയെ തുടർന്നുള്ള എൻജെഡി ഒഴിവും പൂർണമായി റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ 1,401 ഒഴിവുണ്ടെന്നും ബന്ധപ്പെട്ട പൊലീസ് ബറ്റാലിയനുകളിൽനിന്നു സമ്മതപത്രം വാങ്ങി നിയമനം നടത്തണമെന്നും ജില്ലാ പൊലീസ് മേധാവികൾ ഡിജിപിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ ഒഴിവുകൾ നികത്താൻ സർക്കാർ തീരുമാനിച്ചാൽ പുതിയ റാങ്ക് ലിസ്റ്റിലെ ഇത്രയും പേർക്കും നിയമനമാകും. 

English Summary:

Civil Police Officer Recruitment PSC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com