ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ 14 ജില്ലയിലെ റാങ്ക് ലിസ്റ്റും പിഎസ്‌സി പ്രസിദ്ധീകരിച്ചു.

മെയിൻ ലിസ്റ്റിൽ 1,700, സപ്ലിമെന്ററി ലിസ്റ്റിൽ 1,786, ഭിന്നശേഷി ലിസ്റ്റിൽ 146 എന്നിങ്ങനെ 3632 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിലെ ലിസ്റ്റിലാണ്–443. കുറവ് കാസർകോട് ജില്ലയിൽ–159.

നിയമന ശുപാർശ തയാറാക്കുന്ന നടപടികൾ പിഎസ്‌സി ആരംഭിച്ചിട്ടുണ്ട്.

120 ഒഴിവുകൾ

എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ 120 ഒഴിവ് ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവ് തിരുവനന്തപുരം ജില്ലയിലാണ്–17. കുറവ് കാസർകോട് ജില്ലയിൽ–3. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും പത്തിൽക്കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 1702 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

English Summary:

LD Typist Ranklist Recruitment PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com