ADVERTISEMENT

സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ ഒഴിവുകൾ പൊലീസ് വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു തുടങ്ങി.

സിപിഒ തസ്തികയിൽ തൃശൂർ (കെഎപി–2) ജില്ലയിലാണ് ആദ്യം ഒഴിവു റിപ്പോർട്ട് ചെയ്തത്. അവസാന നിയമന ശുപാർശയെ തുടർന്നുണ്ടായ 6 എൻജെഡി ഒഴിവാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ബാക്കി 6 ബറ്റാലിയനിലും എൻജെഡി ഒഴിവുകൾ നിലവിലുണ്ടെന്നാണു വിവരം. ഇതും വൈകാതെ റിപ്പോർട്ട് ചെയ്യും.

വനിതാ സിപിഒ തസ്തികയിൽ 2 എൻജെഡി ഒഴിവുകളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. രണ്ടു തസ്തികയിലെയും എൻജെഡി ഒഴിവുകൾ പൂർത്തിയായശേഷമായിരിക്കും മറ്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങുക. സിപിഒ, വനിതാ സിപിഒ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനെതിരെ കഴിഞ്ഞ ലക്കം തൊഴിൽവീഥി മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. 

English Summary:

Women CPO vacancy reporting PSC updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com