ADVERTISEMENT

അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയിലേക്കുള്ള ഷോർട് ലിസ്റ്റ് വിപുലീകരിക്കണമെന്ന വകുപ്പ് അധികൃതരുടെ ആവശ്യം തള്ളി പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ജൂൺ 10നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 19, സപ്ലിമെന്ററി ലിസ്റ്റിൽ 52, ഭിന്നശേഷി ലിസ്റ്റിൽ 8 എന്നിങ്ങനെ 79 പേരെയാണ് ഉൾപ്പെടുത്തിയത്. 93 പേരായിരുന്നു ഷോർട് ലിസ്റ്റിൽ. ഇന്റർവ്യൂവിനു ശേഷം 14 പേർ കുറഞ്ഞു. മെയിൻ ലിസ്റ്റിൽനിന്ന് 1, സപ്ലിമെന്ററി ലിസ്റ്റിൽനിന്ന് 8, ഭിന്നശേഷി ലിസ്റ്റിൽനിന്ന് 5 എന്നിങ്ങനെയാണു റാങ്ക് ലിസ്റ്റിൽ കുറഞ്ഞത്.

ഈ തസ്തികയിൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ 32 ഒഴിവ് ഉണ്ടാകുമെന്നതിനാൽ ഷോർട് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ പിഎസ്‌സിക്ക് കത്തു നൽകിയിരുന്നു. ഇക്കാര്യം നിരാകരിച്ച പിഎസ്‌സി, ഷോർട് ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ തയാറാകാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു.

ജൂൺ 10നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിന് 2027 ജൂൺ 9 വരെയാണു കാലാവധി. ഇതിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പൂർണമായി നികത്താൻ ഈ റാങ്ക് ലിസ്റ്റ് പര്യാപ്തമാകില്ല. മെയിൻ ലിസ്റ്റിൽനിന്ന് എല്ലാവർക്കും നിയമന ശുപാർശ നൽകി കാലാവധി പൂർത്തിയാക്കാതെ ലിസ്റ്റ് അവസാനിക്കുമെന്ന് ഉറപ്പായി.

English Summary:

Assistant Town Planner Ranklist Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com