ADVERTISEMENT

വനിതാ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽനിന്നു പിഎസ്‌സി നിയമന ശുപാർശ തുടങ്ങി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഒന്നാം ഘട്ട നിയമന ശുപാർശ ആരംഭിച്ചത്. ഏറ്റവും കൂടുതൽ ശുപാർശ ഇടുക്കി ജില്ലയിലാണ്–5. കുറവ് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ–1 വീതം. കോട്ടയം ജില്ലയിൽ രണ്ട് ഒഴിവും തൃശൂർ ജില്ലയിൽ 3 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈകാതെ നിയമന ശുപാർശ തയാറാകും. പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒഴിവൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 14 ജില്ലയിലുമായി 175 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

റാങ്ക് ലിസ്റ്റിൽ 506 പേർ

വനിതാ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ 14 ജില്ലയിലുമായി ഉൾപ്പെട്ടിരിക്കുന്നത് 506 പേർ.

ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്–58. കുറവ് കൊല്ലം ജില്ലയിൽ–20. മുൻ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് ഇത്തവണ എല്ലാ ജില്ലയിലും ഉദ്യോഗാർഥികളെ വൻതോതിൽ കുറച്ചിട്ടുണ്ട്. 

English Summary:

Women Civil Excise Officer Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com