ADVERTISEMENT

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച് പതോളജിസ്റ്റ് റാങ്ക് ലിസ്റ്റ് കാലാവധി ജൂൺ 28ന് അവസാനിക്കാനിരിക്കെ നിയമന പ്രതീക്ഷയറ്റ് ഉദ്യോഗാർഥികൾ.

2021 ജൂൺ 28നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽനിന്ന് 3 പേർക്കു മാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ഓപ്പൺ മെറിറ്റിൽ രണ്ടാം റാങ്ക് വരെയുള്ളവരും എസ്‌സി വിഭാഗത്തിൽ സപ്ലിമെന്ററി ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചയാൾക്കും നിയമനം ലഭിച്ചു. 2021 ഒക്ടോബർ 5നായിരുന്നു അവസാന നിയമന ശുപാർശ. രണ്ടര വർഷത്തിനു ശേഷവും ഒരാൾക്കുപോലു നിയമനം നൽകാൻ കഴിഞ്ഞിട്ടില്ല. മെയിൻ ലിസ്റ്റിൽ 6 ,സപ്ലിമെന്ററി ലിസ്റ്റിൽ 11 എന്നിങ്ങനെ 17 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്.

നിയമനം പരിതാപകരമായ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ പുതിയ തസ്തിക നിർണയിക്കാനുള്ള നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്. തസ്തിക സൃഷ്ടിക്കുമ്പോഴേക്കു റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞേക്കാം. അഞ്ചും ആറും വർഷത്തിനു ശേഷമാണ് ഈ തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതെന്നും ഉദ്യോഗാർഥികൾ പറയുന്നു.

English Summary:

Medical Department Audiologist Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com