ADVERTISEMENT

ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ട്രെയിനി) ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1510, സപ്ലിമെന്ററി ലിസ്റ്റിൽ 668 എന്നിങ്ങനെ 2178 പേരാണു ലിസ്റ്റിലുള്ളത്. കട്ട് ഓഫ് മാർക്ക്: 57.33. മേയ് 23ന് അവസാനിച്ച മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 674 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

ഫയർ ഓഫിസർ: 14 നിയമനംകൂടി

ഫയർ ആൻഡ് റെസ്ക്യു ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്ന് 14 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 3 പുതിയ ഒഴിവിലും 11 എൻജെഡി ഒഴിവിലുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 674 എത്തും. ഒരു വർഷ കാലാവധി പൂർത്തിയാക്കി ഈ റാങ്ക് ലിസ്റ്റ് മേയ് 23ന് അവസാനിച്ചിരുന്നു.

∙നിയമനനില: ഓപ്പൺ മെറിറ്റ്–646, എസ്‌സി–സപ്ലിമെന്ററി 12, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–679, എൽസി/എഐ–സപ്ലിമെന്ററി 9, ഒബിസി–647, വിശ്വകർമ–സപ്ലിമെന്ററി 1, എസ്ഐയുസി നാടാർ–637, ഹിന്ദു നാടാർ–സപ്ലിമെന്ററി 3, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–547. ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം. 

English Summary:

Fire officer short list published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com