ADVERTISEMENT

സെപ്റ്റംബറിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലെ 46 കാറ്റഗറികളിലായി 22 പരീക്ഷകളാണു സെപ്റ്റംബറിൽ നടത്തുന്നത്. ജൂലൈ 12 വരെ കൺഫർമേഷൻ നൽകാം.

സെപ്റ്റംബറിലെ പ്രധാന പരീക്ഷകൾ: വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (ആലപ്പുഴ, പാലക്കാട്, കോട്ടയം, കോഴിക്കോട്), പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (മെയിൻ പരീക്ഷ), സഹകരണ വകുപ്പിൽ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്–2, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വിവിധ ട്രേഡുകൾ), കാർഷികവികസന–കർഷകക്ഷേമ വകുപ്പിൽ അഗ്രികൾചറൽ അസിസ്റ്റന്റ് ഗ്രേഡ്–2, കെടിഡിസിയിൽ ഓവർസിയർ ഗ്രേഡ്–1 (ഇലക്ട്രിക്കൽ).

എസ്ഐ മെയിൻ പരീക്ഷ 26ന്

സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ഓപ്പൺ മാർക്കറ്റ്, മിനിസ്റ്റീരിയൽ, കോൺസ്റ്റാബ്യുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പൺ മാർക്കറ്റ്, കോൺസ്റ്റാബ്യുലറി) മെയിൻ പരീക്ഷ സെപ്റ്റംബർ 26നു നടത്തും. ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയോടൊപ്പം മേയ് 11, 25 ജൂൺ 15 തീയതികളിലായിരുന്നു ഈ തസ്തികയുടെ പ്രാഥമിക പരീക്ഷ. ഷോർട് ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

LDC ആലപ്പുഴ, പാലക്കാട് സെപ്തംബർ 7ന്; കോട്ടയം, കോഴിക്കോട് 28 ന്

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് ആലപ്പുഴ, പാലക്കാട് ജില്ലകളിലെ അപേക്ഷകർക്ക് സെപ്റ്റംബർ 7നാണു പരീക്ഷ.

ആലപ്പുഴ ജില്ലയിൽ 84,514 പേരും പാലക്കാട് ജില്ലയിൽ 1,12,467 പേരും അപേക്ഷ നൽകിയിട്ടുണ്ട്. കൺഫർമേഷൻ നൽകുന്നവർക്ക് ഓഗസ്റ്റ് 24 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

കോട്ടയം, കോഴിക്കോട് ജില്ലകളിൽ സെപ്റ്റംബർ 28നാണു പരീക്ഷ. കോട്ടയം ജില്ലയിൽ 60,593 പേരും കോഴിക്കോട് ജില്ലയിൽ 1,32,066 പേരും അപേക്ഷ നൽകിയിട്ടുണ്ട്. കൺഫർമേഷൻ നൽകുന്നവർക്ക് സെപ്റ്റംബർ 13 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 

English Summary:

PSC Announces Onam Exams; Examination in 44 categories including LDC in September; Confirmation by July 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com