ADVERTISEMENT

സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്കു നടത്തിയ ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ എഴുതിയത് 64.22% പേർ.

മൂന്നു ഘട്ടമായി നടത്തിയ പരീക്ഷയിൽ 5,22,088 പേരാണു പരീക്ഷ എഴുതാനുണ്ടായിരുന്നത്. ഇതിൽ 3,35,294 പേർ പരീക്ഷ എഴുതി. മേയ് 11, 25 തീയതികളിൽ നടത്തിയ ആദ്യ രണ്ടു ഘട്ട പരീക്ഷകളുടെ മൂല്യനിർണയം ആരംഭിച്ചു. മൂന്നാം ഘട്ടത്തിന്റേതും വൈകാതെ ആരംഭിക്കും. പ്രിലിമിനറി പരീക്ഷ ജയിക്കുന്നവരുടെ മെയിൻ പരീക്ഷ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തും.

ഓഫിസ് അറ്റൻഡന്റ്: പരീക്ഷ എഴുതിയത് 68.32% പേർ

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഓഫിസ് അറ്റൻഡന്റ് ഗ്രേഡ്–2/മെസഞ്ചർ/നൈറ്റ് വാച്ച്മാൻ തസ്തികയിൽ ജൂൺ 25നു നടന്ന മെയിൻ പരീക്ഷ എഴുതിയത് 68.32% പേർ. 44,428 പേർപ്രാഥമിക പരീക്ഷ വിജയിച്ച് മെയിൻ പരീക്ഷ എഴുതാൻ അർഹത നേടി. ഇതിൽ 30,351 പേർ പരീക്ഷ എഴുതി. 14,077 പേർ എഴുതിയില്ല. 

English Summary:

Degree Level Common Prelims Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com