ADVERTISEMENT

രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും അഭിനയിച്ച 'അനിമല്‍' എന്ന ചിത്രത്തിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ നടിയാണ് തൃപ്തി ദിമ്രി. ഫോർബ്സ് ഏഷ്യയുടെ 30 അണ്ടർ 30 ലിസ്റ്റിൽ ഇടം നേടിയ ഈ മുപ്പതുകാരി,  സണ്ണി ഡിയോൾ , ബോബി ഡിയോൾ , തൽപാഡെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച കോമഡി ചിത്രമായ പോസ്റ്റർ ബോയ്‌സിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. പിന്നീട്, ലൈലാ മജ്‌നു, ബുൾബുൾ എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം അനിമലിലൂടെയാണ് തൃപ്തിയെ കൂടുതല്‍ പേര്‍ അറിഞ്ഞത്. ഇപ്പോഴിതാ, ഇറ്റലിയില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് താരസുന്ദരി.

Image Credit: tripti_dimri/instagram
Image Credit: tripti_dimri/instagram

ഇറ്റലിയിലെ മനോഹരമായ തെരുവുകളിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ തൃപ്തി പോസ്റ്റ്‌ ചെയ്തു. നേവി ബ്ലൂ നിറത്തിലുള്ള ഫ്ലോറല്‍ പ്രിന്‍റ് ഫ്രോക്കാണ് വേഷം.  

thripti-320

കാർത്തിക് ആര്യനും വിദ്യാ ബാലനും അഭിനയിക്കുന്ന  'ഭൂൽ ഭുലയ്യ 3', രാജ്കുമാർ റാവുവിനൊപ്പം 'വിക്കി വിദ്യാ കാ വോ വാല വിഡിയോ', സിദ്ധാന്ത് ചതുർവേദിയ്‌ക്കൊപ്പം കരൺ ജോഹറിന്റെ  'ധടക് 2', ആനന്ദ് തിവാരിയുടെ  'ബാഡ് ന്യൂസ്' എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ തൃപ്തിയുടെതായി ഇറങ്ങാന്‍ ഉണ്ട്. അഭിനയത്തിരക്കുകള്‍ മാറ്റിവച്ച് ഇറ്റലിയില്‍ കറങ്ങി നടക്കുകയാണ് നടി.

Image Credit: tripti_dimri/instagram
Image Credit: tripti_dimri/instagram

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇറ്റലി. കൂടാതെ, ഏറ്റവും കൂടുതൽ ലോക പൈതൃക സ്ഥലങ്ങളുള്ള രാജ്യവും ഇറ്റലിയാണ്. ഇറ്റലിയിലെ 58 പൈതൃക സ്ഥലങ്ങളിൽ 53 എണ്ണം സാംസ്കാരികവും 5 എണ്ണം പ്രകൃതിദത്തവുമാണ് പണ്ടുകാലം തൊട്ടേ കല, സംഗീതം, സാഹിത്യം, തത്ത്വചിന്ത, ശാസ്ത്രം, സാങ്കേതികവിദ്യ, ഫാഷൻ, സിനിമ എന്നിവയുൾപ്പെടെ വിവിധ മേഖലകളില്‍ അളവറ്റ സംഭാവനകള്‍ നല്‍കുകയും അവയുടെ ഒരു ആഗോളകേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഈ രാജ്യം എല്ലാ തരത്തിലുള്ള സഞ്ചാരികള്‍ക്കും വേണ്ടതെല്ലാം നല്‍കുന്ന ഒരു അക്ഷയപാത്രമാണ്‌. പാശ്ചാത്യ നാഗരികതയുടെ ജന്മസ്ഥലങ്ങളിലൊന്നായും സാംസ്കാരിക മഹാശക്തിയായും ഇറ്റലി കണക്കാക്കപ്പെടുന്നു

Image Credit: tripti_dimri/instagram
Image Credit: tripti_dimri/instagram
Image Credit: tripti_dimri/instagram
Image Credit: tripti_dimri/instagram

ആൽപ്സ്, അപെനൈൻസ് എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലും ശീതകാലത്തും വേനൽക്കാലത്തും വിനോദസഞ്ചാരം സജീവമാണ്. മെഡിറ്ററേനിയൻ കടലിലെ തീരപ്രദേശങ്ങളിൽ കടൽത്തീര ടൂറിസം വ്യാപകമാണ്. മെഡിറ്ററേനിയൻ പ്രദേശത്തെ പ്രധാന ക്രൂയിസ് ടൂറിസം കേന്ദ്രമാണ് ഇറ്റലി.

യൂറോപ്പിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിൽ മൂന്നാമത്തെയും ലോകത്തിലെ പന്ത്രണ്ടാമത്തെയും നഗരമാണ് ഇറ്റലിയുടെ തലസ്ഥാനമായ റോം. വെനെറ്റോ, ടസ്കാനി, ലോംബാർഡി, എമിലിയ റൊമാഗ്ന, ലാസിയോ എന്നിവയാണ് ഇറ്റലിയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മറ്റു പ്രദേശങ്ങൾ. കൂടാതെ, വെനീസും ഫ്ലോറൻസും ലോകത്തിലെ ഏറ്റവും മികച്ച 100 ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.

ഇറ്റലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, മാർച്ച് മുതല്‍ മേയ് വരെയുള്ള വസന്തകാലത്തും സെപ്റ്റംബർ മുതല്‍ നവംബർ വരെയുള്ള ശരത്കാലത്തും ആണ്. ഈ സമയത്ത് പൊതുവേ വിനോദസഞ്ചാരികളുടെ തിരക്കു കുറയുന്നതിനാല്‍ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വളരെ വിശദമായി കാണാന്‍ സാധിക്കും.

English Summary:

Tripti Dimri's Italian Getaway: Discover the 'Animal' Star's Latest Adventure!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com