ADVERTISEMENT

ഇന്ന് പലർക്കും നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയില്ല. അണുകുടുംബമായതോടെ പലരും സൗകര്യാർഥം അതൊക്കെ മറക്കുകയും ചെയ്യുന്നു. കാലാന്തരത്തിൽ ജീവിതാനുഭവങ്ങളിൽനിന്നു ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ രൂപപ്പെട്ടത്. എന്നാൽ പല ആചാരങ്ങൾക്കും ചില മാറ്റങ്ങൾ വന്നുപെട്ടത് കാലദേശഭേദം കൊണ്ടും തെറ്റായ കീഴ്‌വഴക്കം കൊണ്ടും കൂടിയാണ്. 

 

തെക്കൻ ജില്ലകളിലുള്ള ആചാരമല്ല വടക്കൻ ജില്ലകളിൽ. ഉദാഹരണത്തിന് ഓണം തന്നെ എടുക്കാം. ലോകം മുഴുവൻ ഇത് ഒരു വെജിറ്റേറിയൻ ഉത്സവമായി കൊണ്ടാടുമ്പോൾ മലബാറിൽ ചിലയിടങ്ങളിൽ ഓണത്തിന് അൽപം ഇറച്ചി കൂടി വിളമ്പുന്നു. 

 

കുഞ്ഞു ജനിച്ചാൽ ഇരുപത്തെട്ട് കെട്ടുന്നത് കുട്ടി ജനിച്ച നക്ഷത്രം വീണ്ടും വരുന്ന ആദ്യ ദിവസമാണ്. ചിലപ്പോൾ രണ്ടു ദിവസമായി നക്ഷത്രം വന്നാൽ രണ്ടാമത്തെ ദിവസം എടുക്കും. ഇത് കൃത്യമായി എണ്ണിയാൽ 28–ാമത്തെ ദിനം ആകണമെന്നില്ല. നക്ഷത്രം ഇരുപത്തേഴെണ്ണം ഉള്ളതു കഴിഞ്ഞ് വരുന്ന ദിവസം. ചിലരിത് ആൺകുട്ടിക്കും പെൺകുട്ടിക്കും വ്യത്യസ്തമായി എടുക്കുന്നു.

 

മരിച്ചാല്‍ പുല നമ്പൂതിരിക്ക് ഉള്ളതിലും കൂടുതലാണ് മറ്റു ജാതിക്കാർക്ക്. ഇതിൽ ഏകീകരണം വന്നിട്ടില്ല. ഒരേ ജില്ലയില്‍ത്തന്നെ പല ആചാരങ്ങളും മാറി വരുന്നുണ്ട്. ജാതിക്കനുസരിച്ചും ആചാരങ്ങളിൽ മാറ്റം ഉണ്ട്. ചില ആചാരങ്ങള്‍ ചില വിഭാഗക്കാർ മാത്രമാണ് പിന്തുടരുന്നത്. ആചാരാനുഷ്ഠാനങ്ങളെയും പൈതൃകത്തെയും കുറിച്ചു പുസ്തകങ്ങൾ ഉണ്ടെങ്കിലും പലർക്കും അത് അറിയില്ല. 

 

അനാവശ്യമായി തോന്നിയ ആചാരങ്ങളെ നാം ദുരാചാരം എന്നു പറഞ്ഞ് പല കാലങ്ങളിലായി ഒഴിവാക്കിയിട്ടുണ്ട്. മാറ്റം ആവശ്യമാണെന്നു ജനങ്ങൾക്കു ബോധ്യം വന്നതു കൊണ്ടാണ് അതൊക്കെ നടന്നത്. ഇന്നത്തെ ആചാരങ്ങൾ നാളെ ഇല്ലാതാകും. പുതിയ ആചാരങ്ങൾ തുടങ്ങുകയും ചെയ്യും. ശാസ്ത്രീയതയിലും പ്രായോഗികതയിലും അടിസ്ഥാനമാക്കി അവ മാറിക്കൊണ്ടിരിക്കും.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com