നിത്യവും സന്ധ്യയ്ക്ക് ഇവ ജപിച്ചോളൂ; സർവൈശ്വര്യം ഫലം
Mail This Article
ഹൈന്ദവ വിശ്വാസ പ്രകാരം സന്ധ്യനേരം ഈശ്വരപ്രാർഥനയ്ക്കുള്ള സമയമാണ്. വൈകുന്നേരം പൊതുവെ 6 നും 7നും ഇടയിൽയുള്ള സമയത്തെ സന്ധ്യാദീപം തെളിച്ച് നാമജപം നടത്തുവാനുള്ള ഉത്തമസമയമായി കണക്കാക്കുന്നു. ഈ സമയത്തു ചില ചിട്ടകൾ പാലിക്കുന്നത് കുടുംബൈശ്വര്യത്തിനു കാരണമാകും.
സന്ധ്യയ്ക്ക് മുന്നേതന്നെ വീടുംപരിസരവും തൂത്തു വൃത്തിയാക്കി തുളസിവെള്ളമോ ഉപ്പുവെള്ളമോ തളിച്ച് ശുദ്ധി വരുത്തുക. ശേഷം ശരീര ശുദ്ധി വരുത്തി നിലവിളക്ക് തെളിയിക്കുക.
നിലവിളക്ക് ഒരുക്കുന്ന സമയത്തു സര്‍വമംഗളമംഗല്യേ ശിവേ സര്‍വാര്‍ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ എന്ന് ജപിച്ചുകൊണ്ടേയിരിക്കുക. നിലവിളക്കിനു മുന്നിൽ വാൽക്കിണ്ടിയിൽ ശുദ്ധജലം , തട്ടത്തിൽ പൂക്കൾ , അഗർഭത്തി എന്നിവയുണ്ടായിരിക്കണം. എള്ളെണ്ണ ഒഴിച്ച നിലവിളക്കിൽ കൈകൂപ്പുന്നരീതിയിൽ ഇരുവശത്തേക്കും തിരിയിട്ടു ആദ്യം പടിഞ്ഞാറുഭാഗത്തു ദീപം തെളിയിച്ച ശേഷം കിഴക്കു ദീപം കൊളുത്തുക.
സന്ധ്യാനേരം കഴിയുന്നത് വരെ കുടുംബാംഗങ്ങൾ വിളക്കിനു മുന്നിൽ ഇരുന്നു നാമം ജപിക്കണം. വെറും നിലത്തിരുന്നു നാമംജപം പാടില്ല . പുൽപ്പായയിലോ മറ്റോ ചമ്രം പടിഞ്ഞിരുന്നുവേണം നാമജപം . ജപത്തിൽ കീർത്തനങ്ങളും മന്ത്രങ്ങളും ഉൾപ്പെടുത്തണം .
സന്ധ്യയ്ക്കു ഭക്ഷണം തയ്യാർചെയ്യുന്നതും കഴിക്കുന്നതും ഒഴിവാക്കുക. സ്നാനം ,തുണികഴുകൽ ,വീട് വൃത്തിയാക്കൽ , പണം നൽകൽ, ധാന്യമോ തൈലമോ കൊടുക്കൽ , വിനോദ വ്യായാമങ്ങൾ ഇവയൊന്നുമരുതെന്നാണ് കാലങ്ങളായുള്ള വിശ്വാസം. കൂടാതെ ഈ സമയത്ത് ഭവനത്തിൽ കലഹമുണ്ടാക്കുന്നത് കഴിവതും ഒഴിവാക്കുക. വീട്ടിൽ നിന്ന് തൃസന്ധ്യയ്ക്ക് പുറത്തോട്ടു പോകുകയുമരുത്.
ഗണപതി , സരസ്വതി , ഗുരു എന്നിവരെ വന്ദിച്ച ശേഷമാവണം നാമം ജപിക്കൽ . ഓം നമഃശിവായ , ഓം നമോ നാരായണായ എന്നിവ 108 തവണ ജപിക്കുക. കഴിയാവുന്നത്ര എണ്ണം ഈശ്വര നാമങ്ങളും മന്ത്രങ്ങളും ജപിക്കുന്നത് അത്യുത്തമം. എങ്കിലും നിത്യവും സന്ധ്യക്ക് മുടങ്ങാതെ ഈ നാമങ്ങൾ ജപിക്കണം .
ഗണപതി
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
സരസ്വതി
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ.
ഗുരു
ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ
മഹാദേവൻ
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗപ്രണേതാരം പ്രണതോ / സ്മി സദാശിവം
ദക്ഷിണാമൂർത്തി
ഗുരവേ സര്‍വ ലോകാനാം ഭിഷജേ ഭവരോഗിണാം
നിധയേ സര്‍വവിദ്യാനാം ദക്ഷിണാമൂര്‍ത്തയേ നമ :
ഭഗവതി
സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ
ഭദ്രകാളി
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുലധര്‍മം ച മാം ച പാലയ പാലയ
സുബ്രമണ്യൻ
ഷഡാനനം ചന്ദനലേപിതാംഗം മഹാദ്ഭുതം ദിവ്യമയൂരവാഹനം
രുദ്രസ്യ സൂനും സുരലോക നാഥം ബ്രഹ്മണ്യദേവം ശരണംപ്രപദ്യേ
നാഗരാജാവ്
പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ
ധന്വന്തരീമൂർത്തി
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരേ അമൃതകലശ ഹസ്തായ
സർവാമയ വിനാശായ ത്രൈലോക്യനാഥായ ഭഗവതേ /മഹാവിഷ്ണവേ നമഃ
മഹാവിഷ്ണു
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ (9)
നരസിംഹമൂർത്തി
ഉഗ്രവീരം മഹാവിഷ്ണും ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യും നമാമ്യഹം
മഹാലക്ഷ്മി
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
ശാസ്താവ്
ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ.
English Summery : Daily Manthra for Success Life