ADVERTISEMENT

നാളെ (2022 ഫെബ്രുവരി 8) മകരഭരണി. ഭദ്രകാളി ഭാവത്തിലുള്ള ദേവീ ആരാധനയിൽ പ്രധാനപ്പെട്ട ദിവസം. ഇത്തവണത്തെ മകരഭരണി ദേവിക്കു വിശേഷപ്പെട്ട ചൊവ്വാഴ്ച തന്നെ വരുന്നു എന്ന പ്രത്യേകതയുമുണ്ട്.

കേരളത്തിലെ ഒട്ടേറെ ദേവീക്ഷേത്രങ്ങളിൽ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്ന ദിവസം കൂടിയാണിത്. 

ഭരണി നക്ഷത്രം പൊതുവേ ഭദ്രകാളി ഭാവത്തിലുള്ള ദേവീആരാധനയിൽ പ്രധാനമാണ്. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി നക്ഷത്ര ദിവസം സംസ്ഥാനത്തെ നൂറുകണക്കിന് ദേവീക്ഷേത്രങ്ങളിൽ ഉത്സവം ആഘോഷിക്കുന്നു. 

ദേവകാര്യങ്ങൾക്കു പ്രധാനപ്പെട്ട ഉത്തരായണം തുടങ്ങിയതിനു ശേഷം ആദ്യം വരുന്ന ഭരണി എന്നതാണു മകരഭരണിയുടെ പ്രത്യേകത. ഈ ദിവസം പ്രധാനമായി ആരാധിക്കേണ്ടത് ഭദ്രകാളി ഭാവത്തിലുള്ള ദേവിയെത്തന്നെ.

മകരഭരണിയെക്കുറിച്ച് കൂടുതൽ കേൾക്കാൻ....

English Summary : Significance of Makara Bharani 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com