ADVERTISEMENT

ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 

മേടക്കൂറ് 

( അശ്വതി, ഭരണി , കാർത്തിക 1/4)

 

ദോഷശാന്തിക്കായി  വിഷ്ണുവിന് പാൽപായസം , മുരുകന് പഞ്ചാമൃത അഭിഷേകം എന്നിവ നടത്തുക 

 

 

ഇടവക്കൂറ്

( കാർത്തിക 3/4 , രോഹിണി , മകയിരം 1/2)

 

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി ശാസ്താവിന് എള്ളുപായസം, ഭദ്രകാളിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.

 

 

മിഥുനക്കൂറ്

( മകയിരം 1/2 തിരുവാതിര, പുണർതം 3/4)

 

ദോഷശാന്തിക്കായി മുരുകന് ഭസ്മാഭിഷേകം ഗണപതി ഭഗവാനെയും ഹനുമാൻ സ്വാമിയെയും പ്രീതിപ്പെടുത്തുക. മഹാവിഷ്ണുവിന് തുളസിമാല, ഭാഗ്യസൂക്താർച്ചന എന്നിവ നടത്തുക

 

കർക്കിടകക്കൂറ്

( പുണർതം 1/4 പൂയം ആയില്യം )

 

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ കൂവളമാല , ഭഗവതിക്ക് അർച്ചന,ശാസ്താവിന് നെയ്യഭിഷേകം എന്നിവ സമർപ്പിക്കുക.

 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 1/4)

 

ദോഷശാന്തിക്കായി വിഷ്ണു പ്രീതിക്ക് നിത്യവും ഓം നമോ നാരായണായ ജപിക്കണം. വിഷ്ണു ക്ഷേത്രത്തിൽ തുളസിഹാരം സമർപ്പിക്കുക, ശാസ്താ പ്രീതിയും നേടുക

 

 

കന്നിക്കൂറ്

(ഉത്രം 3/4 , അത്തം ചിത്തിര 1/2) 

 

ദോഷശാന്തിക്കായി സുബ്രഹ്മണ്യ  പ്രീതി , നാഗപ്രീതി  ഗണപതി പ്രീതി നേടുക

 

തുലാക്കൂറ്

(ചിത്തിര 1/2 ചോതി വിശാഖം 3/4)

 

ദോഷശാന്തിക്കായി അയ്യപ്പസ്വാമി, സുബ്രഹ്മണ്യസ്വാമി എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി യഥാശക്തി വഴിപാട് ചെയ്യുക , വൈഷ്ണവക്ഷേത്രങ്ങളിൽ നെയ് വിളക്ക്. തുളസിമാല , പായസം എന്നിവ കഴിപ്പിക്കുക

 

 വൃശ്ചികക്കൂറ് 

(വിശാഖം 1/4 അനിഴം , തൃക്കേട്ട )

 

ദോഷശാന്തിക്കായി ജന്മ നാളുകളിൽ  ശിവക്ഷേത്രത്തിൽ ആയുസൂക്ത പുഷ്പാഞ്ജലി . ശംഖാഭിഷേകം ,വിളക്ക് എന്നിവ ചെയ്യുകശാസ്താ പ്രീതിയും നാഗപ്രീതിയും  നേടണം

 

ധനുക്കൂറ്

(മൂലം , പൂരാടം , ഉത്രാടം 1/4)

 

ദോഷശാന്തിക്കായി മഹാവിഷ്ണുവിന് നക്ഷത്ര ദിവസം പുരുഷസൂക്താർച്ചന, സർപ്പദൈവങ്ങൾക്ക് നെയ് വിളക്ക് ശിവക്ഷേത്രത്തിൽ ധാര, പിൻവിളക്ക് എന്നിവ ചെയ്യുക

 

 

മകരക്കൂറ്

(ഉത്രാടം  3/4 തിരുവോണം അവിട്ടം 1/2)

 

ദോഷശാന്തിക്കായി നാഗത്തിന് നൂറു പാലും ശാസ്താ പ്രീതിയും വിഷ്ണു പ്രീതിയും നേടുക

 

കുംഭക്കൂറ്

(അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )

 

ദോഷശാന്തിക്കായി നക്ഷത്രദിവസങ്ങളിൽ ശിവക്ഷേത്രത്തിൽ ഭസ്മാഭിഷേകം ശാസ്താവിന് നെയ് വിളക്ക് നീരാജനം, ഗണപതിക്ക് കറുകമാല ഇവ ചെയ്യുക

 

മീനക്കൂറ്

(പൂരൂരുട്ടാതി 1/4 ഉത്ത്യ ട്ടാതി, രേവതി )

 

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ക്ഷീരധാര , നരസിംഹ സ്വാമിക്ക് പാനകം, നാഗപ്രീതിയും ശാസ്താ പ്രീതിയും   ഗണപതി പ്രീതിയും നേടുക

 

ലേഖിക

ജ്യോതിഷി പ്രഭാസീന, സി.പി. 

ഹരിശ്രീ

പി.ഒ : മമ്പറം 

വഴി : പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256 

Email ID: prabhaseenacp@gmail.com

English Summary : Dosha Remedy in Midhunam Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com