നിങ്ങളുടെ ജൻമസംഖ്യ‘4’ ആണോ? നേട്ടങ്ങൾ നാൽപതു വയസിനു ശേഷം, സാമ്പത്തികമായി കയറ്റിറക്കങ്ങൾ
Mail This Article
4, 13, 22, 31 എന്നീ സംഖ്യാ ജാതരെല്ലാം 4 ൽ പെടുന്നവരാണ്. നിങ്ങളുടെ ജനനത്തീയതിയിലെ അക്കങ്ങളുടെ തുക നാലാണെങ്കിൽ ജന്മസംഖ്യ നാല് എന്ന് കണക്കാക്കാം. പ്രതിഫലം ചിന്തിക്കാതെ ജോലി ചെയ്യാൻ മടിയില്ലാത്ത സ്വഭാവക്കാരായിരിക്കും. പലപ്പോഴും പ്രവൃത്തിക്ക് അനുസൃതമായ അംഗീകാരം ലഭിക്കണമെന്നുമില്ല. വിശ്വസ്‌തത വ്യക്തിത്വത്തിന്റെ പ്രധാനഗുണമായിരിക്കും. വൈകാരിക ആഘാതങ്ങൾ അതിജീവിക്കുക ഇവർക്ക് ശ്രമകരമായിരിക്കും.
നാൽപതു വയസിനുശേഷം സാമ്പത്തികമായി ഏറെ നേട്ടമുണ്ടാകും. സാമ്പത്തികമായി അപ്രതീക്ഷിതമായ കയറ്റിറക്കങ്ങളും ഉണ്ടാകും. സംഘം ചേർന്നുള്ള പ്രവർത്തനങ്ങളിൽ മികവു പുലർത്തും. വീട്ടുകാര്യങ്ങൾ സ്വന്തം ആശയമനുസരിച്ച് നടക്കണമെന്ന് നിർബന്ധമുള്ളവരായിരിക്കും. ഈ ജന്മസംഖ്യയിൽ വരുന്ന പുരുഷന്മാർ സ്നേഹമുള്ളവരും ദയാലുക്കളുമെങ്കിലും വിമർശന ബുദ്ധിയോടെ എന്തും നോക്കിക്കാണുന്നവരായിരിക്കും. ഇത് കുടുംബത്തിൽ ഇടയ്ക്ക് അസ്വാരസ്യമുണ്ടാക്കും.നാലാം നമ്പറിൽ പെടുന്ന സ്ത്രീകൾ ചുറുചുറുക്കുള്ളവരും ആകർഷണീയ വ്യക്തിത്വമുള്ളവരുമായിരിക്കും. ഇവരുടെ മനശ്ശക്തി അപരമായിരിക്കും. നന്നായി വസ്ത്ര ധാരണം ചെയ്യും.
English Summary : Number 4 in Numerology: Meaning, characteristics and more