നിങ്ങളുടെ ജൻമസംഖ്യ ‘8’ ആണോ? സാമ്പത്തിക ഭദ്രത കൈവരിക്കാൻ കാലതാമസം
Mail This Article
8, 17, 26 ഈ തീയതിയിൽ എന്നീ തീയതികളിൽ ജനിച്ചവരെല്ലാം ജന്മസംഖ്യ 8 ന്റെ ഉടമകളാണ്. ജനനത്തീയതിയിലെ അക്കങ്ങൾ കൂട്ടുമ്പോൾ ഉള്ള തുക എട്ട് ആണെങ്കിൽ നിങ്ങളുടെ ജന്മസംഖ്യ എട്ട് ആണ്. ബുദ്ധിയും മനസ്സും സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വഭാവക്കാരായിരിക്കും. അളന്നു തൂക്കിയുള്ള സംസാരശൈലിയും ജോലിയിൽ മുഴുകാൻ ഇഷ്ടമുള്ളവരുമായിരിക്കും. ജീവിതത്തിൽ തികഞ്ഞ അച്ചടക്കം പുലർത്തുന്ന ഇവർക്ക് ഏകാന്തതയും സംഗീതവും ഒരു പോലെ പ്രിയമായിരിക്കും. സർഗാത്മകത പുലർത്തുന്നവരും ഭാവിയെ കുറിച്ച് പദ്ധതികൾ ഉള്ളവരുമായിരിക്കും. പലപ്പോഴും യാഥാസ്ഥിതിക നിലപാട് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും.
ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉണ്ടാകാൻ കാലതാമസം വരാം. മറ്റുള്ളവരിൽ വിശ്വാസം കുറവുള്ള ഇവരിൽ ചിലർക്ക് വൈവാഹികജീവിതത്തോട് താൽപര്യം കുറവായിരിക്കും. വിവാഹം അൽപം താമസിക്കാനും ഇടയുണ്ട്. സ്വന്തം കഴിവിൽ നൂറു ശതമാനം വിശ്വാസം പുലർത്തുന്ന ഇവർ ഏറ്റെടുക്കുന്ന ജോലിയിൽ മികവ് പ്രകടിപ്പിക്കും. എട്ടാം നമ്പർ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്ക് ഏതു കാര്യത്തിലും ഉറച്ച നിലപാട് ഉണ്ടായിരിക്കും. പെട്ടെന്നു വികാരവിക്ഷോഭങ്ങൾക്ക് അടിമപ്പെടുന്നവരാകില്ല. അൽപം കർക്കശക്കാരിയാകാനും മടിയുണ്ടാകില്ല.
English Summary : Birth Number 8 Personality