ആകർഷകമായ ആശയവിനിമയത്തിന്റെ ഉടമകൾ; പേരിന്റെ ആദ്യാക്ഷരം ‘G’ ആണോ?
Mail This Article
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. G യിൽ പേര് തുടങ്ങുന്നവർ കടുത്ത ദൈവഭക്തിക്കാരാണ്. അതിശക്തമായ ആകർഷകമായ ആശയവിനിമയത്തിന്റെ അക്ഷരമാണ്. തിരിച്ചുള്ള സ്വഭാവവും ചിലപ്പോൾ കാണിക്കും. ഏകാന്തത ഇഷ്ടപ്പെടും. ഇതു സൃഷ്ടിപരമായി മഹത്തരങ്ങൾ ചെയ്യാൻ ശേഷിയുള്ള അക്ഷരമാണ്. പക്ഷേ ശരിയായ തയാറെടുപ്പ് ഇല്ലെങ്കിൽ മണ്ടത്തരങ്ങളിൽ ചാടുകയും ചെയ്യും.
സ്വന്തം കാര്യത്തിന് വേണ്ടിയാണെന്ന് അറിഞ്ഞാൽ എത്ര കഠിനാധ്വാനം ചെയ്യാനും ഇവർക്ക് മടിയില്ല. ഉയർന്ന ചിന്താഗതിക്കാരാണ്. നല്ല സാമ്പത്തികശേഷി ഉണ്ടെങ്കിലും പിശുക്കരാണ്. എന്നാൽ, ദാനധർമ്മങ്ങൾ ചെയ്യാൻ മടികാണിക്കയുമില്ല. കർമരംഗത്ത് ഉത്തരവാദിത്തമുള്ളവരാണ്. അതുകൊണ്ട് തന്നെ നല്ല പദവികൾ ലഭിക്കാൻ സാധ്യതയുള്ളവരുമാണ്.
സമാനചിന്താഗതിക്കാർ തന്നെ ജീവിതപങ്കാളിയാവണമെന്ന് വാശിപിടിക്കുന്നവരാണ്. അങ്ങനെയുള്ളവരെ തന്നെ ലഭിച്ചില്ലെങ്കിൽ ദാമ്പത്യം പരാജയമാവുകയും ചെയ്യും. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും ഇവർക്ക് മടിയില്ല. പക്ഷേ, മറ്റൊന്നിനോടും ഇവർക്ക് ഈ ത്യാഗമനോഭാവം ഇല്ല. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഇവരെ വെല്ലാൻ മറ്റാരുമില്ല