2022 പുതുവർഷഫലം ഒറ്റനോട്ടത്തിൽ...
Mail This Article
മേടക്കൂർ:-( അശ്വതി, ഭരണി, കാർത്തിക 1/4)
വലിയ നേട്ടങ്ങൾ ഉണ്ടാകുന്ന വർഷമാണിത്. തുടക്കത്തിൽ തന്നെ മികച്ച ഫലങ്ങളുണ്ടാകും. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഏറെകാലമായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ നടക്കും. വർഷത്തിന്റെ രണ്ടാം പകുതിയിൽ നല്ല കാര്യങ്ങൾക്കായി ചെലവുകൾ വന്നു ചേരും. യാത്ര നടത്താനും സാധ്യത ഉണ്ട്. കുടുംബജീവിതം സന്തോഷകരമാകും.
ഇടവക്കൂർ :-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ആദ്ധ്വാനഭാരം വർധിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും. കുടുംബ ജീവിതം സന്തോകരമാകും. ആരോഗ്യം മെച്ചപ്പെടും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വരുമാനം വർധിക്കും. ഈശ്വരാനുകൂല്യം ഏറെ ഉള്ള സമയമാണിത്. നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. ഏറെ കാലമായി നടക്കാത്ത കാര്യം നടക്കും.
മിഥുനക്കൂർ:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
പൊതുവേ ഗുണകരമായ വർഷം ആണിത്. സന്താന ഭാഗ്യത്തിനും യോഗം ഉണ്ട്. വരുമാനം വർധിക്കും. കഴിഞ്ഞ വർഷം അനുഭവിച്ച ദുരിതങ്ങൾ പൂർണമായും ഒഴിവാകും. കുടുംബജീവിതം സന്തോഷം നിറഞ്ഞതാകും. വർഷാവസാനം ഉത്തരവാദിത്വങ്ങൾ വർധിക്കാനിടയുണ്ട്. ഭാഗ്യം കൊണ്ട് ചിലനേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മംഗളകർമം നടക്കാനും സാധ്യതയുണ്ട്. പൂർവിക സ്വത്ത് കൈവശം വന്നു ചേരും.
കർക്കടകക്കൂർ:-(പുണർതം 1/4, പൂയം, ആയില്യം )
ഈ വർഷം ആദ്യം പൊതുവെ അനുകൂലമല്ല. പ്രാർഥനകളും നേർച്ചകളും മുടങ്ങാതെ ചെയ്യുക. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. രണ്ടാം പാദം മികച്ചതാണ്. ദാമ്പത്യ ജീവിതം ഊഷ്മളമാകും. പ്രതികൂലമായിരുന്ന പലതും ഈ കാലത്ത് അനുകൂലമാകും. വരുമാനം വർധിക്കും. സഹോദര സഹായം ലഭിക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കും.
ചിങ്ങക്കൂർ:-( മകം, പൂരം, ഉത്രം 1/4)
അവിവാഹിതരുടെ വിവാഹം നടക്കാൻ സാധ്യതയുള്ള വർഷമാണിത്. പുതിയ സംരംഭങ്ങൾ ആരംഭിക്കും. വരുമാനം വർധിക്കും.ബിസിനസ് വർധിപ്പിക്കാൻ കഴിയും. ദാമ്പത്യജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ആരോഗ്യം തൃപ്തികരം ആണ്. രണ്ടാം പകുതി മോശമാണ് കൂടുതൽ ശ്രദ്ധിക്കണം. ഈ കാലത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടാകും. പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാകാം.
കന്നിക്കൂർ:-(ഉത്രം3/4,അത്തം,ചിത്തിര1/2)
എന്തുകൊണ്ടും മികച്ച വർഷമാണിത്. ആദ്യ പാദത്തെക്കാൾ മികച്ചതാണ് ബാക്കി കാലം. ദൈവാദീനം ഉള്ള കാലമാണ്. പുതിയ ജോലി ലഭിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. വാഹനം വാങ്ങാൻ കഴിയും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. പലകാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നതവിജയം നേടും.
തുലാക്കൂർ:-(ചിത്തിര1/2,ചോതി, വിശാഖം3/4)
സ്ഥാനക്കയറ്റം ലഭിക്കും. കഴിഞ്ഞ വർഷത്തെക്കാൾ മികച്ച കാലമാണിത്. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം പ്രതീക്ഷിക്കാം. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ദീർ ഘകാല പ്രതീക്ഷകൾ സഫലമാകും.ആരോഗ്യം തൃപ്തികരം ആണ്. പുതിയ വീടോ വാഹനമോ സ്വന്തമാക്കും. പ്രവർത്തന മികവിന്റെ അംഗീകാരങ്ങൾ ലഭിക്കും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.
വൃശ്ചികക്കൂർ:-(വിശാഖം1/4,അനിഴം, തൃക്കേട്ട )
പുതിയ സ്ഥാനങ്ങൾ ലഭിക്കും. വർഷാരംഭത്തെക്കാൾ ഗുണകരമാകും പിന്നീട് .വീട് വിട്ട് കഴിയേണ്ടി വരാം. വരുമാനം വർധിക്കും. പ്രവർത്തന രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും. മക്കളുടെ നേട്ടത്തിൽ സന്തോഷിക്കാൻ കഴിയും. വീട് മോടിപിടിക്കും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. വിദേശയാത്രയ്ക്കും ചിലർക്ക് സാധ്യത കാണുന്നു. പുതിയ വാഹനം വാങ്ങും. ദൈവാധീനം ഉളള സമയമായതിനാൽ
ഭയപ്പെടാനില്ല.
ധനുക്കൂർ: (മൂലം,പൂരാടം, ഉത്രാടം 1/4)
പുതുവർഷാരംഭത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും . പിന്നീട് മികച്ച അനുഭവങ്ങൾ ലഭിക്കും. വിദ്യാർഥികൾ പഠനത്തിൽ മികവ് തെളിയിക്കും. പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ വീട് വാങ്ങാൻ കഴിയും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. ദീർഘകാല പ്രതീക്ഷകൾ സഫലമാകും. കുടുംബത്തിൽ ഐശ്വര്യം നില നിൽക്കും.
മകരക്കൂർ:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)
മുടങ്ങിപോയ ചില കാര്യങ്ങൾ പുനരാരംഭിക്കും. വരുമാനം വർധിക്കും. ആദ്യ പകുതി കൂടുതൽ ഗുണകരം ആയിരിക്കും. പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. കുടുംബ ജീവിതം സന്തോഷകരമാകും. ഈ കാലത്ത് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ ചെയ്യുക. കടം കൊടുക്കാതിരിക്കുക. വർഷാവസാനം സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും.
കുംഭക്കൂർ:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)
പൊതുവേ സമ്മിശ്രമായ ഫലം തരുന്ന ഒരു വർഷമാണിത്. സാമ്പത്തിക ഇടപാടുകൾ കരുതലോടെ വേണം ചെയ്യാൻ. ധാരാളം യാത്രകൾ ആവശ്യമായി വരും. പരീക്ഷയിൽ മികച്ച വിജയം നേടും. അവിവാഹിതരുടെ വിവാഹം നടക്കാൻ യോഗം ഉണ്ട്. നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു കിട്ടും. പുതിയ വാഹനം വാങ്ങും. വർഷത്തിന്റെ രണ്ടാം പകുതി കൂടുതൽ നല്ലത്. ആരോപണങ്ങളും അപവാദങ്ങളും കേൾക്കാൻ ഇടയാകാം.
മീനക്കൂർ:-(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി ,രേവതി)
കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. തീർഥ യാത്ര നടത്തും. വരവും ചിലവും വർധിക്കും. അകന്ന് കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. സ്ഥലം മാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമാണ്. പ്രവർത്തന രംഗത്ത് അനുകുലമായ മാറ്റങ്ങളുണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
English Summary: Newyear Prediction 2022 by Dr. P.B. Rajesh