ADVERTISEMENT

 

ചിങ്ങം 1 മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് വേണം ഗുണദോഷഫലങ്ങൾ വിലയിരുത്തുവാൻ

 

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)

 

മേടക്കൂറുകാർക്ക് സൂര്യൻ അഞ്ചാം ഭാവത്തിലും കുജൻ രണ്ടിൽ, ബുധൻ അഞ്ച്, ആറ്. വ്യാഴം പന്ത്രണ്ടിൽ ശുക്രൻ നാല്, അഞ്ച്. ശനി പത്തിൽ രാഹു ജന്മത്തിൽ കേതു ഏഴാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ മാനസിക വിഷമങ്ങൾ കൂടും. മാന്യത വിട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യരുത്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് മന:ശാന്തി നഷ്ടപ്പെടുത്തരുത്. ജോലിസ്ഥലത്ത് നിസ്സാര കാര്യങ്ങളുടെ പേരിൽ കലഹ സാധ്യത കൂടുതൽ ആണ്. തന്ത്ര പൂർവമായ സമീപനം സങ്കീർണമായ സാഹചര്യങ്ങൾ മറികടക്കാൻ സഹായിക്കും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ജോലി കെട്ടികിടക്കാൻ സാഹചര്യം ഉണ്ടാക്കരുത്. പണം വന്നുചേരുന്നു എന്നു കരുതി ധൂർത്ത് ചെയ്യരുത്. 

 

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2 )

 

ഇടവക്കൂറുകാർക്ക് സൂര്യൻ നാലാം ഭാവത്തിലും കുജൻ ജന്മത്തിൽ ബുധൻ നാല്, അഞ്ച് വ്യാഴം പതിനൊന്നിൽ ശുക്രൻ  മൂന്ന് നാല്. ശനി ഒൻപതിൽ രാഹു പന്ത്രണ്ടിൽ കേതു ആറാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ വരുമാനത്തിൽ വർധനവ് ഉണ്ടാകാം. എങ്കിലും കാര്യങ്ങൾക്ക് തടസ്സവും നഷ്ടവും സംഭവിക്കാതിരിക്കാൻ വളരെ ശ്രദ്ധ ആവശ്യമാണ്. യാത്രകൾ കഴിയുന്നതും കുറയ്ക്കുക. മംഗളകർമങ്ങളിൽ പങ്കെടുക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നു ചേരുമെങ്കിലും തടസ്സം വരാതിരിക്കാൻ ഈശ്വര പ്രാർഥന ചെയ്യണം. ശ്വാസകോശ സംബന്ധമായും ഹൃദയ സംബന്ധമായും അസുഖം ഉള്ളവർ നല്ല ശ്രദ്ധ വേണം. കുടുബാംഗങ്ങളുടെയും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. ജീവിത പങ്കാളിയോട് സ്നേഹപൂർവം പെരുമാറുക. അനാവശ്യ വാക്ക് തർക്കം ഒഴിവാക്കുക.

 

 

മിഥുനക്കൂറ്

 

(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

 

മിഥുനക്കൂറുകാർക്ക് സൂര്യൻ മൂന്നാം ഭാവത്തിലും കുജൻ പന്ത്രണ്ടിൽ ബുധൻ മൂന്ന്, നാല് വ്യാഴം പത്തിൽ ശുക്രൻ, രണ്ട്, മൂന്ന്. ശനി എട്ടിൽ രാഹു പതിനൊന്നിൽ കേതു അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ മുടങ്ങി കിടക്കുന്ന പല കാര്യങ്ങളും പുന:രാരംഭിക്കാൻ ശ്രമിക്കും. സാമ്പത്തിക നില അനുകൂലമാണ്. സന്താനങ്ങളുടെ കാര്യത്തിൽ ഗുണാനുഭവങ്ങൾ ഉണ്ടാവും. ഊഹകച്ചവടത്തിൽ ലാഭം. അപ്രതീക്ഷിതമായ രോഗ ക്ലേശങ്ങൾ ഉണ്ടായാൽ അവഗണിക്കരുത്. വാഗ്വാദങ്ങളിലേർപ്പെടുമ്പോൾ മിതത്വം പാലിക്കണം. ഭൂമി, ഗൃഹം എന്നിവ വാങ്ങും. വാഹനം, സ്വർണ്ണം എന്നിവയുടെ ലാഭവും വിവാഹം ആലോചിക്കുന്നവർക്ക് നല്ല ആലോചനകൾ വന്നുചേരുകയും ചെയ്യും. ആത്മീയ കാര്യങ്ങളിൽ താല്‍പര്യം വർധിക്കും. വിശ്വാസ യോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നും നിരുപാധികം പിൻമാറും. സജ്ജന സംസർഗത്താൽ സദ്ചിന്തകൾ വർധിക്കും.

 

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

 

കർക്കടകകൂറുകാർക്ക് സൂര്യൻ രണ്ടാം ഭാവത്തിലും കുജൻ പതിനൊന്നിൽ ബുധൻ രണ്ട്, മൂന്ന് വ്യാഴം ഒൻപതിൽ ശുക്രൻ ജന്മം, രണ്ട്. ശനി ഏഴിൽ രാഹു പത്തിൽ കേതു നാലാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ദൈവാധീനം വർധിപ്പിക്കുക. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. അർപണബോധവും കഠിനാധ്വാനവും ഉയർച്ച നൽകും. ഈശ്വര പ്രാർഥന വഴി എല്ലാത്തരം നിഷേധാത്മതകളും ഇല്ലാതാക്കാൻ കഴിയും. യാത്രാ ക്ലേശം ഉണ്ടാവുന്നതിനാൽ അനാവശ്യ യാത്രകൾ കുറയ്ക്കുക. മറ്റുള്ളവരുടെ മനസ്സിലിരിപ്പ് അറിയാൻ കഴിയാതെ കുഴയും. പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാൽ പദ്ധതികൾ പുന:പരിശോധനയ്ക്ക് വിധേയമാക്കും. അഗ്നി ആയുധം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. 

 

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)

 

ചിങ്ങക്കൂറുകാർക്ക് സൂര്യൻ ജന്മത്തിൽ കുജൻ പത്തിൽ ബുധൻ ജന്മം രണ്ട്. വ്യാഴം എട്ടിൽ ശുക്രൻ ജന്മം പന്ത്രണ്ട്. ശനി ആറിൽ രാഹു ഒൻപതിൽ കേതു മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ പരിചയ സമ്പന്നരുടെ നിർദേശങ്ങൾ കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. പുതിയ അവസരങ്ങളും സാധ്യതകളും നന്നായി പ്രയോജനപ്പെടുത്തുക. പ്രാർഥനയിലുടെ ശുഭചിന്ത വളർത്തിയാൽ അവസരങ്ങൾ ഉചിതമായ രീതിയിൽ പ്രയോജനപ്പെടുത്താനാകും. പങ്കാളിയിൽ കൂടി ധനവരവ്. ആഹാരവസ്ത്രാദിലാഭം, ധനലാഭം ഇവ അനുഭവത്തിൽ വരും. പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. വയറു വേദന, വായുകോപം ശ്രദ്ധിക്കുക.

 

കന്നിക്കൂറ് (ഉത്രം 3/4 അത്തം , ചിത്തിര 1/2)

 

കന്നിക്കൂറുകാർക്ക് സൂര്യൻ പന്ത്രണ്ടാം ഭാവത്തിലും കുജൻ ഒൻപതിൽ ബുധൻ ജന്മം, പന്ത്രണ്ട്. വ്യാഴം ഏഴിൽ ശുക്രൻ, പതിനൊന്ന് പന്ത്രണ്ട്. ശനി അഞ്ചിൽ രാഹു എട്ടിൽ കേതു രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപ്പിച്ചാൽ അബദ്ധമാകും. സമാനചിന്താഗതിയിലുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. ആഹാര പദാർഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. മേലുദ്യോഗസ്ഥരും ഉന്നത വ്യക്തികളും സഹായിക്കും. ബന്ധുമിത്രാദികൾ ആഘോഷ വേളയിൽ ഒത്തുചേരും. കുടുംബ കാര്യത്തിൽ കാര്യമായ ശ്രദ്ധ പുലർത്തുക. ബിസിനസ് വിപുലമാക്കാൻ ചില പദ്ധതികളിലേർപ്പെടും. കാർഷിക മേഖല വിപുലമാക്കും.

 

തുലാക്കൂറ് 

(ചിത്തിര 1/2 ചോതി , വിശാഖം 3/4)

 

തുലാക്കൂറുകാർക്ക് സൂര്യൻ പതിനൊന്നാം ഭാവത്തിലും കുജൻ എട്ടിൽ ബുധൻ പതിനൊന്ന് പന്ത്രണ്ട് വ്യാഴം ആറിൽ. ശുക്രൻ, പത്ത് പതിനൊന്ന്. ശനി നാലിൽ രാഹു ഏഴിൽ കേതു ജന്മത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ഏറ്റെടുത്ത ജോലികൾ വേഗം പൂർത്തിയാക്കും. ധാരാളം പണം കയ്യിൽ വരും. സന്താനങ്ങൾക്ക് ശ്രേയസ്സ് ഐശ്വര്യം, പഠന ജയം ഇത്യാദി ഗുണാനുഭവം ഉണ്ടാവും. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് അതിനുള്ള തൊഴിൽ വിസ ശരിയാകും. വിവാഹം താമസിച്ചവരുടെ വിവാഹം നടക്കും. ഇഴജന്തുക്കളിൽ നിന്ന് ഉപദ്രവം ഉണ്ടാവാതെ നോക്കണം. വയറു വേദന, കർണ്ണ രോഗം ഇവ അവഗണിക്കരുത്. കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ച പിടിവാശികൾ മതിയാക്കും. ദീർഘകാല പ്രണയം സഫലമാകും.

 

വൃശ്ചികക്കൂറ് 

(വിശാഖം 1/4, അനിഴം, തൃക്കേട്ട)

 

വൃശ്ചികക്കൂറുകാർക്ക് സൂര്യൻ പത്താം ഭാവത്തിലും കുജൻ ഏഴിൽ ബുധൻ പത്ത് പതിനൊന്ന് വ്യാഴം അഞ്ചിൽ ശുക്രൻ ഒൻപത് പത്ത്. ശനി മൂന്നിൽ രാഹു ആറിൽ കേതു പന്ത്രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ കാര്യസാധ്യം, സർവാഭീഷ്ടം, ധനലാഭം, സമൂഹത്തിൽ സ്വാധീനവും പ്രശസ്തിയും നിലനിൽക്കും. എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ സഹായങ്ങളുണ്ടാകും. പൂർവിക സ്വത്ത് അനുഭവയോഗ്യമാകും. മക്കൾ കാരണം സന്തോഷമുണ്ടാകും. സന്താനങ്ങൾക്ക് പലവിധ  ഗുണാനുഭങ്ങൾക്ക് സാധ്യത. ബാങ്ക് വായ്പയുടെ മുടങ്ങിയ തവണകൾ അടച്ചു തീർക്കും. വിദേശ രാജ്യങ്ങളിൽ കഴിയുന്നവർക്കും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകും.

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )

 

ധനുക്കൂറുകാർക്ക് സൂര്യൻ ഒൻപതാം ഭാവത്തിലും കുജൻ ആറിൽ ബുധൻ ഒൻപത്, പത്ത് വ്യാഴം നാലിൽ ശുക്രൻ എട്ട്, ഒൻപത്. ശനി രണ്ടിൽ രാഹു അഞ്ചിൽ കേതു പതിനൊന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ കഠിനാധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തി നേടാനുള്ള ശ്രമം ചെയ്യുക. തിരക്ക് പിടിച്ച് ഒരു കാര്യവും ചെയ്യരുത്. അഹംഭാവം കാരണം പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ പിഴവ് സംഭവിക്കാം. സാമ്പത്തിക ബുദ്ധിമുട്ട് അലട്ടിയേക്കാം. അനാവശ്യ ചെലവ് നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി വാക്ക് തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. വിദ്യാർഥികൾ പഠിപ്പിൽ നന്നായി ശ്രദ്ധിക്കുക. വിലപിടിപ്പുള്ള രേഖകൾ ആഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധ വേണം. ബുദ്ധിപരമായ ഇടപെടൽ കൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം. അനവസരത്തിൽ അഹങ്കരിക്കരുത്. ഈശ്വരാധീനം വർധിപ്പിക്കുക. 

 

മകരക്കൂറ്

(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

 

മകരക്കൂറുകാർക്ക് സൂര്യൻ എട്ടാം ഭാവത്തിലും കുജൻ അഞ്ചിൽ ബുധൻ എട്ട്, ഒൻപത് വ്യാഴം മൂന്ന് ശുക്രൻ, ഏഴ് എട്ട് .ശനി ജന്മത്തിൽ രാഹു നാലിൽ കേതു പത്താം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ അമിതമായി ആരേയും വിശ്വസിക്കരുത്. കണ്ണടച്ച് തീരുമാനങ്ങൾ എടുക്കരുത്. ക്ഷീണവും മാനസിക സമ്മർദവും ഉണ്ടായേക്കും. കഠിനാദ്ധ്വാനം കൊണ്ട്  കർമരംഗത്ത് വിജയിക്കാൻ കഴിയും. ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കരുത്. അഭിപ്രായ ഭിന്നത മൂലം ദാമ്പത്യ ജീവിതത്തിൽ പ്രശ്നം ഉടലെടുക്കും. കുടുംബ പ്രശ്നങ്ങൾ വഷളാക്കാതെ രമ്യമായി പരിഹരിക്കാൻ ശ്രമിക്കണം. വളരെ വിലപ്പെട്ട ചിലരുമായുള്ള ബന്ധം വഷളാകാതെ നോക്കണം.

 

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

 

കുംഭക്കൂറുകാർക്ക് സൂര്യൻ ഏഴാം ഭാവത്തിലും കുജൻ നാലിൽ ബുധൻ ഏഴ്, എട്ട് വ്യാഴം രണ്ടിൽ ശുക്രൻ ആറ് ഏഴ്. ശനി പന്ത്രണ്ടിൽ രാഹു മൂന്നിൽ കേതു ഒൻപതാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ആത്മാർഥമായ പ്രവൃത്തികളിലൂടെ ജീവിതത്തിന് അർഥം കണ്ടെത്താൻ ശ്രമിക്കണം. ആഗ്രഹങ്ങൾക്ക് ഒരു ലക്ഷ്യബോധം ഉണ്ടായിരിക്കണം. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. പകർച്ചവ്യാധികളെ കരുതിയിരിക്കുക. ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യുക. മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വാക്കുകൾ പറയാതിരിക്കാൻ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് മേലധികാരികളോടും സഹപ്രവർത്തകരോടും നയപരമായി പെരുമാറുക വഴി ദോഷം വരുന്നത് കുറയ്ക്കാം.

 

മീനക്കൂർ (പൂരുട്ടാതി 1/4, ഉതൃട്ടാതി , രേവതി )

 

മീനക്കൂറുകാർക്ക് സൂര്യൻ ആറാം ഭാവത്തിലും ചൊവ്വ മൂന്നിൽ  ബുധൻ ആറ്, ഏഴ്, വ്യാഴം ജന്മത്തിൽ ശുക്രൻ അഞ്ച്, ആറ്. ശനി പതിനൊന്നിൽ രാഹു രണ്ടിൽ കേതു എട്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ മുടങ്ങി കിടന്ന പല കാര്യങ്ങളും പുന:രാരംഭിക്കാൻ കഴിയും. സാമ്പത്തികനില അനുകൂലമാകും. പുതിയ ജോലിയിൽ പ്രവേശിക്കാനവസരമുണ്ടാകും. വിദ്യാർഥികൾക്ക് വിദ്യാ പുരോഗതി നേടാൻ സാധിക്കും. വികസന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങും. ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. വീഴ്ചകൾ തിരുത്താൻ കഴിയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പണം ചെലവഴിക്കും. ഭഷ്യവിഷബാധയേൽക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഔദാര്യവും കാരുണ്യവും മുതലെടുക്കാൻ ആരേയും അനുവദിക്കരുത്.

 

ലേഖിക 

ജ്യോതിഷി പ്രഭാസീന സി.പി 

ഹരിശ്രീ 

പി ഒ : മമ്പറം 

വഴി: പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256 

Email ID: prabhaseenacp@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com