ADVERTISEMENT

ഉത്രാടം

 

സുഹൃത്തുക്കളോടും സഹപ്രവർത്തകരോടുമൊപ്പം ഓണം ആഘോഷിക്കാൻ സാധിക്കും. അതിരു കടന്ന ആവേശം ഒഴിവാക്കണം. വാഹനോപയോഗത്തിൽ ശ്രദ്ധിക്കണം. മാസത്തിന്റെ ആദ്യത്തെ പകുതി അനുകൂലമല്ല. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

 

തിരുവോണം

 

പലവിധത്തിലുള്ള തൊഴിൽ മേഖലകൾ ഏറ്റെടുക്കേണ്ടതായ സാഹചര്യങ്ങൾ വന്നു ചേരാം. സാഹസപ്രവൃത്തികൾ ഒഴിവാക്കുക. എല്ലാകാര്യങ്ങളിലും തടസ്സങ്ങൾ വന്നു ചേരാനുള്ള സാധ്യത കാണുന്നു. ജോലിഭാരം വർധിക്കും. ജന്മസിദ്ധമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

 

അവിട്ടം

 

വിവിധങ്ങളും വ്യത്യസ്തങ്ങളുമായിട്ടുള്ള കർമപദ്ധതികൾ ഏറ്റെടുക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറും. വിശേഷപ്പെട്ട ദേവാലയദർശനത്തിനും നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

 

ചതയം

 

മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലമല്ല. വാഹനോപയോഗത്തിൽ ശ്രദ്ധിക്കണം. വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. വാക്കും പ്രവർത്തിയും ഫലപ്രദമായിത്തീരുവാനും ചതയം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തില്‍ യോഗം കാണുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com