സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ
Mail This Article
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)
മേലധികാരിയുടെ സംശയങ്ങൾക്കു വിശദീകരണം നൽകാനിടവരും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. ബാഹ്യപ്രേരണകളെ അതിജീവിക്കാൻ സാധിക്കും. ഉപരിപഠനത്തിനു വിദേശത്ത് അവസരം വന്നു േചരും. വ്യാപാരവിപണനമേഖലയിൽ പുരോഗതിയുണ്ടാകും. പകർച്ചവ്യാധി പിടിപെടും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കു പ്രഥമ പരിഗണന നൽകും. പണം മുടക്കിയുള്ള വ്യാപാരമേഖലയിൽ നിന്നു തൽക്കാലം വിട്ടു നിൽക്കും. കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.
ഇടവക്കൂറ്
(കാർത്തിക 45 നാഴിക, രോഹിണി, മകയിരം, 30 നാഴിക)
കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവണ്ണം തൊഴിൽക്രമീകരിക്കും. ബന്ധുവിന്റെ ആഗമനം ഗതകാലസ്മരണകൾക്കു വഴിയൊരുക്കും. കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. വിശ്വാസവഞ്ചനയിൽ അകപ്പെടാെത സൂക്ഷിക്കണം. വാഹനഉപയോഗത്തിൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. ഗൃഹനിർമാണ പ്രവർത്തനങ്ങള്‍ പുനരാരംഭിക്കും. വിട്ടുവീഴ്ചാമനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബിസിനസ്സിന് സുഹൃത്തിന്റെ സഹായം കിട്ടും.
മിഥുനക്കൂറ്
(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)
സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ജാമ്യം നിന്ന വകയിൽ പണം കൊടുക്കേണ്ടതായി വരും. മംഗളകർമങ്ങളിലും വിരുന്നു സൽക്കാരത്തിലും പങ്കെടുക്കുവാനിടവരും. ഉദ്യോഗത്തിലെ അനിശ്ചിതാവസ്ഥകൾ പരിഹരിക്കാൻ വിദഗ്ധ നിർദേശവും ഉപദേശവും തേടും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. സന്താനങ്ങളുടെ സാമീപ്യം ആശ്വാസത്തിനു വഴിയൊരുക്കും.
കർക്കടകക്കൂറ്
(പുണർതം 15 നാഴിക, പൂയം, ആയില്യം)
കീഴ്ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളിൽ തൃപ്തി തോന്നും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല അവസരങ്ങൾ വന്നു ചേരും. വാഹനഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം. ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. ആത്മപ്രശംസ അബദ്ധങ്ങൾക്കു വഴിയൊരുക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വ്യാപാരത്തിലെ അനിശ്ചിതാവസ്ഥകൾ പരിഹരിക്കാൻ ബന്ധുസഹായം തേടും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പാരമ്പര്യപ്രവൃത്തികളിൽ പരിശീലനം തേടും.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 15 നാഴിക)
മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ഉദ്യോഗമാറ്റത്തിനു ശ്രമിക്കും. വ്യവസായം നവീകരിക്കാൻ ഗുണനിലവാരം വർധിപ്പിക്കും. ചെലവിനങ്ങളില്‍ വളരെ ശ്രദ്ധ വേണം. അഭയം പ്രാപിച്ചുവരുന്നവർക്ക് ആശ്രയം നൽകും. നിരവധികാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് ഉദ്ദേശിച്ചതു പോലെ പൂർത്തീകരിക്കാൻ കഴിയില്ല. പുതിയ ഭരണപരിഷ്കാരം ഉൾക്കൊള്ളാൻ കഠിനശ്രമം വേണ്ടി വരും. ശത്രുക്കൾ മിത്രങ്ങളായി തീരും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.
കന്നിക്കൂറ്
(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)
ജാമ്യം നിൽക്കുന്നതും സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നതും അബദ്ധമാകും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. അസുഖങ്ങൾക്കു വിദഗ്ധപരിശോധനയ്ക്കു തയാറാകും. പകർച്ചവ്യാധി പിടിപെടാതെ സൂക്ഷിക്കണം. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കും. നിശ്ചിതസമയപരിധിയ്ക്കുള്ളിൽ കൂടുതൽ പ്രവൃത്തികൾ ചെയ്തു തീർക്കും. ക്ഷമിക്കുവാനും സഹിക്കാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. അക്കാദമിക് രംഗങ്ങളിൽ ശോഭിക്കാൻ കഴിയും.
തുലാക്കൂറ്
(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)
പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും അനുകൂല അവസരങ്ങൾ വന്നു ചേരും. ബന്ധുവിനെ പറ്റിയുള്ള മുൻധാരണകൾ തിരുത്തേണ്ടതായി വരും. ഗൃഹോപകരണങ്ങൾക്കു കേടുപാടുകൾ സംഭവിക്കും. ചർച്ചകൾ മാറ്റിവയ്ക്കേണ്ടതായി വരും. സാമ്പത്തിക നിയന്ത്രണത്താൽ നീക്കിയിരുപ്പ് ഉണ്ടാകും. ജാമ്യം നിൽക്കരുത്. ആശയവിനിമയത്തിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)
അതിഥിസൽക്കാരത്തിന് അധികചെലവ് അനുഭവപ്പെടും. വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ടാകും. നിശ്ചയിച്ച കാര്യങ്ങൾക്കു വ്യതിചലനം സംഭവിക്കും. അശ്രദ്ധ കൊണ്ടു വാഹനാപകടമുണ്ടാകും. സാമ്പത്തികക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ പരിഗണിക്കും. വിഷമാവസ്ഥയിലുള്ള സഹപ്രവർത്തകന് സാമ്പത്തിക സഹായം നൽകും. തർക്കങ്ങളിൽ നിന്ന് ഒഴിവായി നിൽക്കാൻ പരമാവധി ശ്രദ്ധിക്കണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച് പ്രവർത്തനങ്ങൾ രൂപകൽപന ചെയ്യും. സഹോദരങ്ങളുമായി രമ്യതയിലെത്തി ചേരും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. സ്വന്തം ഉത്തരവാദിത്തം അന്യരെ ഏൽപിക്കരുത്. വൻമുതൽമുടക്കുള്ള സംരംഭങ്ങളുടെ ഭാഗമായി പ്രവർത്തിക്കാനുള്ള അവസരം കിട്ടും. അധികാരപരിധിയും ചുമതലകളും വർധിക്കും. വിദ്യാഭ്യാസ രംഗത്തു പുരോഗതി പ്രതീക്ഷിക്കാം. മത്സരപരീക്ഷകളിൽ വിജയിക്കും.
മകരക്കൂറ്
(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)
പൂർവിക സ്വത്തു രേഖാപരമായി ലഭിക്കും. ദാമ്പത്യത്തിൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. ജന്മസിദ്ധമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പുത്രൻ വാങ്ങിയ ഗൃഹത്തിൽ താമസിച്ചു തുടങ്ങും. മാതാപിതാക്കളുെട ആഗ്രഹങ്ങൾ സഫലീകരിക്കും. പാരമ്പര്യ പ്രവൃത്തികൾക്കു സമയം കണ്ടെത്തും. ആത്മവിശ്വാസത്തോടു കൂടി പുതിയ ചുമതലകൾ ഏറ്റെടുക്കും. വ്യവസ്ഥകൾ പാലിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
കുംഭക്കൂറ്
(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)
ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. സഹപാഠികളോടൊപ്പം വിനോദയാത്രയ്ക്കു പുറപ്പെടും. അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് അപകീർത്തിക്ക് ഇടയാക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾക്കു ശാശ്വതപരിഹാരം കണ്ടെത്തും.
മീനക്കൂറ്
(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)
മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കാൻ അവസരമുണ്ടാകും. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടെ ഗൃഹനിർമാണം പൂർത്തീകരിക്കും. കുടുംബസമേതം വിശേഷ ദേവാലയദർശനം നടത്തും. പുതിയ ഉൽപന്നം വിപണിയിൽ അവതരിപ്പിക്കാൻ വിദഗ്ധരുടെ സഹായം േതടും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആത്മാർഥമായ പ്രവർത്തനങ്ങളാൽ പ്രതിസന്ധികൾ തരണം ചെയ്യും. സുഹൃത്തിന്റെ ദുഃസംശയങ്ങൾക്കു വിശദീകരണം നൽകും.
Content Summary : Bi Weekly Prediction by Kanippayyur / 2022 Decemeber 10 to 23