മേയിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര, ചോതി, വിശാഖം
Mail This Article
അത്തം: ക്രിയാത്മകമായിട്ടുള്ള നടപടികൾ സ്വീകരിക്കുന്നതു വഴി ആത്മാർഥമായി പ്രവൃത്തിക്കുവാനുള്ള അവസരം വന്നു ചേരും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വാക്കും പ്രവൃത്തിയും ഫലപ്രദമായി തീരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
ചിത്തിര: അസുഖങ്ങൾ വർധിക്കാം. പദ്ധതി സമർപണത്തിൽ ലക്ഷ്യപ്രാപ്തി നേടും. ഈശ്വരപ്രാർഥനകളാൽ തടസ്സങ്ങൾ അതിജീവിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായി തീരുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തില്‍ യോഗം കാണുന്നു.
ചോതി: മാസത്തിന്റെ ആദ്യ പകുതിയിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ നേരിടാം. നിർത്തിവച്ച ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പുതിയ തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് യാത്രകൾ വേണ്ടി വരുന്നതിനും ചോതി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
വിശാഖം: ഔദ്യോഗിക മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. പണം കടംകൊടുക്കുന്നത് പരമാവധി ഒഴിവാക്കുക. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
Content Summary: Monthly Prediction by Kanippayyur May 2023 / Atham, Chithira, Chothi, Vishakam