ADVERTISEMENT

അശ്വതി: ദൃഷ്ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണകൾ ഒഴിവാക്കണം. പ്രവർത്തന മേഖലകളിൽ നിന്നും സാമ്പത്തിക വരുമാനം വർധിക്കുമെങ്കിലും അവിചാരിത ചെലവുകൾ വർധിക്കുന്നതിനാൽ നീക്കിയിരിപ്പു കുറയും.
ഭരണി: ഔദ്യോഗികമായി മാനസിക സംഘർഷം വർധിക്കും. ഗർഭിണികൾക്ക് പൂർണ വിശ്രമവും ഗർഭ പരിരക്ഷയും വേണ്ടി വരും.
കാർത്തിക: സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങൾക്കു നിയന്ത്രണം വേണ്ടിവരും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശ ഉദ്യോഗം ലഭിക്കും.
രോഹിണി: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വിദഗ്ധനിർദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.
മകയിരം: വിദഗ്ധ ചികിത്സകളാലും ഭക്ഷണ ക്രമീകരണങ്ങളാലും ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബാംഗങ്ങൾക്കിടയിലുള്ള ദുസ്സംശയങ്ങൾക്കു വിശദീകരണം നൽകുവാൻ നിർബന്ധിതനാകും.
തിരുവാതിര: മുൻകോപം നിയന്ത്രിക്കണം. ശമ്പള വർധന മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കുന്നതിനുള്ള അവസരം വന്നുചേരും.
പുണർതം: ശുഭാപ്തിവിശ്വാസം, ലക്ഷ്യബോധം, ഏകാഗ്ര ചിന്ത തുടങ്ങിയവ പ്രവർത്തന വിജയത്തിനും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കുന്നതിനും സാധ്യതയുണ്ട്. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തില‍േർപ്പെടുന്നതു വഴി പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യുവാൻ സാധിക്കും.
പൂയം: കുടുംബത്തിലെ പുതിയ തലമുറയിലുള്ളവരുടെ അതൃപ്തിവചനങ്ങളാൽ മാറിത്താമസിക്കും. സഹപ്രവർത്തകരിൽ നിന്നും നിസ്സഹകരണ മനോഭാവമുണ്ടായാൽ മനോവിഷമം തോന്നും.
ആയില്യം: സന്താനങ്ങളുടെ പ്രവൃത്തിദോഷത്താൽ അപമാനമുണ്ടാകും. തൃപ്തിയായ ഭൂമിയിൽ ഗൃഹ നിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശന കർമം നിർവഹിക്കും.
മകം: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും യോഗാസനങ്ങളും ഭക്ഷണ ക്രമീകരണവും ശീലിക്കും. വിദേശത്ത് താമസിച്ച് ഉപരിപഠനത്തിന് അവസരം ലഭിക്കും.
പൂരം: ദുർമാർഗികളോടുള്ള സുഹൃത്‌‍ബന്ധം ഉപേക്ഷിച്ച് വിദേശ ഉദ്യോഗം സ്വീകരിക്കുന്ന തീരുമാനം ഭാവിയിൽ നല്ലതാണെന്നു തോന്നും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും.
ഉത്രം: പുതിയ തൊഴിലവസരം സ്വീകരിച്ചു പ്രവത്തനതലത്തിൽ കൊണ്ടുവരും. അന്യദേശത്തു വസിക്കുന്നവർക്കു മാസങ്ങളോളം മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുവാൻ സാധിക്കും.
അത്തം: സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ സാധിച്ചതിനാൽ ആത്മാഭിമാനം തോന്നും. ആഗ്രഹ സാഫല്യത്താൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും.
ചിത്തിര: പ്രവൃത്തിയിലുള്ള അർപ്പണ മനോഭാവം, ലക്ഷ്യബോധം, നിഷ്കർഷ തുടങ്ങിയവ പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. ദുസ്സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകുന്നത്, മേലധികാരിയുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനുപകരിക്കും.
ചോതി: സമർപ്പിച്ച പദ്ധതിക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും. അനുസരണയില്ലാത്ത സന്താനങ്ങളുടെ നിലപാടിൽ മനോവിഷമം തോന്നും. സുഹൃത്തിന്റെ വിഷമാവസ്ഥകൾക്കു ശാശ്വത പരിഹാരം നിർദേശിക്കുവാൻ സാധിക്കും.
വിശാഖം: ദുർമാർഗികളോടുള്ള സുഹൃത്‌‍ബന്ധം ഉപേക്ഷിച്ച് വിദേശ ഉദ്യോഗം സ്വീകരിക്കുന്ന തീരുമാനം ഭാവിയിൽ നല്ലതാണെന്നു തോന്നും. പുത്രപൗത്രാദികളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും.
അനിഴം: അർഹതയുള്ളവരെ അംഗീകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകും.
തൃക്കേട്ട: വ്യക്തിപ്രഭാവത്താൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. സർവർക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കും.
മൂലം: മക്കളുടെ പണംകൊണ്ടു ഗൃഹം വാങ്ങി താമസമാക്കും. സങ്കുചിത മനോഭാവം ഉപേക്ഷിച്ചു വിശാല ചിന്തകൾ ആർജിക്കുന്നത് ഭാവിയിലേക്ക് ഉപകാരപ്രദമാകും.
പൂരാടം: യുക്തിക്കു നിരക്കാത്ത സംയുക്ത സംരംഭത്തിൽ നിന്നും നിരുപാധികം പിന്മാറും. ശാസ്ത്രസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും.
ഉത്രാടം: ദീർഘകാല സുരക്ഷയ്ക്ക് ഉപകരിക്കുന്ന ആശയങ്ങൾ തൊഴിൽ മേഖലകളിൽ അവലംബിക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തി പത്രം ലഭിക്കും.
തിരുവോണം: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. വിദഗ്ധ ചികിത്സ, വിശ്രമം, ഈശ്വരപ്രാർഥനകൾ തുടങ്ങിയവ സൽസന്താന ഭാഗ്യത്തിനു വഴിയൊരുക്കും.
അവിട്ടം: കരാർ ജോലികൾ കൃത്യതയോടുകൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ തയാറാകും.
ചതയം: ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും സർവകാര്യ വിജയവും അംഗീകാരവും ലഭിക്കും. സാമ്പത്തിക ഉന്നതിയുള്ള രാഷ്ട്രത്തിലേക്കു മാറി താമസിക്കും.
പൂരുരുട്ടാതി: അഴിമതി ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.
ഉത്തൃട്ടാതി: കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വ്യവഹാര വിജയത്താൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും.
രേവതി: സുരക്ഷിതമായ മാർഗങ്ങൾ പലതും കണ്ടെത്തുമെങ്കിലും പ്രാവർത്തികമാക്കുവാൻ സാധിക്കുകയില്ല. സമത്വഭാവന സർവാദരങ്ങൾക്കും വഴിയൊരുക്കും.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com