ADVERTISEMENT

അശ്വതി: വസ്ത്രാഭരണ സുഗന്ധദ്രവ്യങ്ങൾ വാങ്ങുവാനിടവരും. ക്രയവിക്രയങ്ങളിൽ ലാഭാനുഭവങ്ങൾ കുറയും.
ഭരണി: കീഴ്ജീവനക്കാരുടെ സഹായത്താൽ ഏറ്റെടുത്ത ജോലികൾ യഥാസമയത്ത് ചെയ്തു തീർക്കുവാൻ സാധിക്കും. കുടുംബസൗഖ്യവും ദാമ്പത്യ ഐക്യതയും ഉണ്ടാകും.
കാർത്തിക: നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കുന്നതിനാൽ കുറ്റവിമുക്തനാകും. മുടങ്ങിക്കിടപ്പുള്ള പണം ലഭിക്കുവാൻ നിയമസഹായം തേടുവാനിടവരും.
രോഹിണി: സമ്മാന പദ്ധതികളിൽ വിജയം കൈവരിക്കും. സഹൃദയസദസ്സിൽ അംഗീകാരവും അനുമോദനവും ലഭിക്കും.
മകയിരം: ആരോഗ്യവും ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ബന്ധുജന ബഹുമാന്യതയും പ്രതാപവും അനുഭവിക്കും.
തിരുവാതിര:ആരോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
പുണർതം: ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. മേലധികാരികളോടു വാക്തർക്കത്തിന് പോകരുത്.
പൂയം: പൂർവിക തറവാട്ടിൽ നടക്കുന്ന വിവാഹാദി മംഗളകർമങ്ങളിൽ പങ്കെടുക്കുവാനിടവരും. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടു കൂടി ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും.
ആയില്യം: ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കാത്തതിനാൽ മനോവിഷമം തോന്നും. ആരോഗ്യവും ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
മകം: അറിയാതെ വന്നുചേർന്ന അബദ്ധങ്ങളിൽ നിന്ന് ഈശ്വരാരാധനകളാലും ആത്മധൈര്യത്താലും വേർപെട്ടു പോരുവാനാകും. വിദേശ ഉദ്യോഗത്തിന് അവസരം ലഭിക്കും.
പൂരം: ആശ്രയിച്ചുവരുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. വളരെ കാലങ്ങളായി നിലനിന്നിരുന്ന കുടുംബതർക്കം രമ്യമായി പരിഹരിക്കും.
ഉത്രം: വിവാഹാദി മംഗളകർമങ്ങളിൽ പങ്കെടുക്കുവാനിടവരും. പുതിയ കാർഷികവിളകൾ പ്രാവർത്തികമാക്കുവാൻ വിദഗ്ധോപദേശം തേടും.
അത്തം: പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. ഉപരിപഠനത്തിനത്തിന് അവസരം വന്നുചേരും.
ചിത്തിര: സാമ്പത്തിക ക്രമക്കേട് നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടികൾ സ്വീകരിവാനിടവരും. ബന്ധു സഹായത്താൽ ഗൃഹം വാങ്ങുവാനിടവരും.
ചോതി: സഹൃദയസദസ്സിൽ മഹനീയസ്ഥാനം വഹിക്കുവാനിടവരും. വിവാഹാദി മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനും അവസരമുണ്ടാകും.
വിശാഖം: വളരെ കാലമായി ശ്രമിച്ചുവരുന്ന ഔദ്യോഗികമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധ്യമാകും.
അനിഴം: സുഗന്ധ ഔഷധകൃഷി സമ്പ്രദായം നടപ്പിലാക്കുവാൻ വിദഗ്ധ നിർദേശം തേടും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും.
തൃക്കേട്ട: വളരെ വർഷങ്ങൾക്കു ശേഷം പൂർവിക തറവാട്ടിൽ താമസിക്കുവാനിടവരും. കക്ഷിരാഷ്ട്രീയ പ്രവർത്തകരുടെ സഹായത്തോടെ ഗവൺമെന്റ് കരാർ ജോലികൾ ഏറ്റെടുക്കുവാനിടവരും.
മൂലം: വിദേശ-സ്വദേശ കരാറുകൾ ഒപ്പുവയ്ക്കുവാനിടവരും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.
പൂരാടം: അസാധാരണ കഴിവുള്ള വ്യക്തികളെ ആദരിക്കുവാനിടവരും. ആരോഗ്യം തൃപ്തികരമായിരിക്കും
ഉത്രാടം: ആധ്യാത്മികാത്മീയ പ്രവൃത്തികളിൽ സജീവമായി സഹകരിക്കും. സുഹൃത്തിന്റെ വിവാഹം മംഗളമായി നടത്തുവാൻ ചുമതലകൾ ഏറ്റെടുക്കുവാനിടവരും.
തിരുവോണം: ബന്ധുവിന്റെ വിവാഹകർമങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
അവിട്ടം: സർവർക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കുന്നതിൽ ആത്മാഭിമാനം തോന്നും. സഹായമനഃസ്ഥിതി ആദരങ്ങൾക്കു വഴിയൊരുക്കും.
ചതയം: ഉപരിപഠനത്തിനു ചേരുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. സാഹിത്യ രചനകൾക്ക് അംഗീകാരം ലഭിക്കും.
പൂരുരുട്ടാതി: മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകുവാൻ തക്കവണ്ണം ദൂരത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് ആത്മനിയന്ത്രണം വേണ്ടിവരും.
ഉത്തൃട്ടാതി: കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് ആധുനിക സംവിധാനം അവലംബിക്കുന്നത് പ്രവർത്തനക്ഷമതയ്ക്കും സാമ്പത്തികഭദ്രതയ്ക്കും വഴിയൊരുക്കും. വ്യവസ്ഥകൾക്കതീതമായി ചെയ്യുന്ന കാര്യങ്ങൾക്ക് അനുമോദനങ്ങൾ വന്നുചേരും.
രേവതി: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാൻ ഭൂമി പണയപ്പെടുത്തും. ആസൂത്രിത പദ്ധതിയായാൽ പോലും, അകാരണ തടസ്സങ്ങൾ അനുഭവപ്പെടും.

English Summary:

Weekly Star Prediction by Kanippayyur - 2024 April 21 to 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com