ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, ശത്രുശല്യം, ധനതടസ്സം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, കലഹം, തർക്കം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, നഷ്ടം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, അഭിമാനം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, സന്തോഷം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ശത്രുശല്യം, അലച്ചിൽ, ചെലവ്, മനഃപ്രയാസം, ഉത്സാഹക്കുറവ് ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, തർക്കം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, വഴക്ക് ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ശത്രുക്ഷയം, നേട്ടം, അഭിമാനം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം, നഷ്ടം, ചെലവ് ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, ഇച്ഛാഭംഗം, തർക്കം, ഉത്സാഹക്കുറവ്, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

English Summary:

June 22 , Saturday - Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com