ADVERTISEMENT

അത്തം: ഏറ്റെടുത്ത ദൗത്യം ഭംഗിയായി പൂർത്തീകരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സമയം അനുകൂലം. കുടുംബത്തിൽ സമാധാന അന്തരീക്ഷം വന്നു ചേരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

 ചിത്തിര: പലവിധ ആവശ്യങ്ങൾക്കായി ധാരാളം യാത്രകൾ വേണ്ടി വരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. തൊഴിൽ മേഖലകളിൽ അവിസ്മരണീയമായ നേട്ടങ്ങൾക്കും ചിത്തിര നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

ചോതി: ഔദ്യോഗിക ചുമതലകള്‍ വർധിക്കും. ഭരണരംഗത്ത് പുതിയ ആശയങ്ങൾ സ്വീകരിക്കും. പദ്ധതിസമർപ്പണത്തിൽ വിജയം കൈവരിക്കും. ഗവൺമെന്റ് ഉദ്യോഗം ലഭിക്കുന്നതിനും ചോതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

വിശാഖം : അര്‍ഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur July 2024 / Atham, Chithira, Chothi, Vishakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com