ADVERTISEMENT

അത്തം:ഔദ്യോഗിക മേഖലകളിൽ ആർജവത്തോടു കൂടി പ്രവർത്തിക്കാൻ സാധിക്കും. പരീക്ഷ, ഇന്റർവ്യൂ, കലാകായിക മത്സരങ്ങൾ എന്നിവയില്‍ അനുകൂലമായ വിജയം കൈവരിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിനുളള അവസരം വന്നു ചേരുന്നതിനും അത്തം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു. 

ചിത്തിര:ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റത്തിനുള്ള യോഗം കാണുന്നു. വിദ്യാർഥികൾക്ക് സമയം അനുകൂലം. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. അർധമനസ്സോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു. 

ചോതി:ശാരീരിക അസ്വസ്ഥതകൾ മാറി സമാധാനപരമായി ജോലി ചെയ്യുവാനുള്ള അവസരം വന്നു ചേരും. ആത്മാർഥതയോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു. 

വിശാഖം :വ്യത്യസ്തമായ തൊഴിൽ മേഖലകളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നതു വഴി അനുമോദനങ്ങൾ വന്നു ചേരും. വിദേശത്ത് സ്ഥിരതമാസത്തിനുള്ള അനുമതി ലഭിക്കും. അർധമനസ്സോടു കൂടി ഏറ്റെടുക്കുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur August 2024 / Atham, Chithira, Chothi, Vishakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com